Velaangannippalliyile

വേളാങ്കണ്ണിപ്പള്ളിയിലെ
Year
Language

വേളാങ്കണ്ണിപ്പള്ളിയിലെ കന്നിത്തിരുനാള്
ഇന്നല്ലോ സുന്ദരിപ്പെണ്ണേ നിന്‍ പിറന്നാള്
ബോഗണ്‍‌വില്ലകളുള്ളില്‍ പൂപ്പടകൂടും നാള്‍
പുലരുംവരെ താളംതല്ലി പാട്ടുകള്‍ പാടണം
മനസ്സിന്‍ ചൂടും പറ്റി, കനവിന്‍ നാടും ചുറ്റി
അഴകല തേടും ബെറ്റി - ഹാപ്പി ബര്‍ത്ത്ഡേ

(മനസ്സിന്‍)

പാവനം‌കിളി പോവനംകിളി പച്ചപ്പനങ്കിളിയേ
നീ തിരയണ പൂവനമിനിയേതെടി കിളിയേ
ആ വനികയിലെന്‍ മനമൊരു തേന്മലരെന്നും
അങ്ങനെയോ... അതെയോ ഇങ്ങനെയോ...
എങ്ങനെയോ വന്നുചേര്‍ന്ന പെങ്ങളല്ലേ നീ...
പെങ്ങളല്ലേ നീ...

(മനസ്സിന്‍)

തേനൊഴുകണം പാലൊഴുകണം പായസം വേണം
തേനൊലിപ്പഴംചാറൊഴുകണ ഈണവും വേണം
ഓരിലക്കിളി ഈരിലക്കിളി നിന്‍ പിറന്നാളില്‍
സോദരനായ് ഹൃദയം നേരുകയായ്
നേരുകയായ് നൂറുനൂറു ഭാവുകങ്ങള്‍ ഞാന്‍
ഈ തിരുനാളില്‍...

(വേളാങ്കണ്ണിപ്പള്ളിയിലെ)

veḽāṅgaṇṇippaḽḽiyilĕ kannittirunāḽ
innallo sundarippĕṇṇe nin piṟannāḽ
bogaṇ‌villagaḽuḽḽil pūppaḍagūḍuṁ nāḽ
pularuṁvarĕ tāḽaṁtalli pāṭṭugaḽ pāḍaṇaṁ
manassin sūḍuṁ paṭri, kanavin nāḍuṁ suṭri
aḻagala teḍuṁ bĕṭri - hāppi barttḍe

(manassin)

pāvanaṁ‌kiḽi povanaṁkiḽi paccappanaṅgiḽiye
nī tirayaṇa pūvanaminiyedĕḍi kiḽiye
ā vanigayilĕn manamŏru tenmalarĕnnuṁ
aṅṅanĕyo... adĕyo iṅṅanĕyo...
ĕṅṅanĕyo vannusernna pĕṅṅaḽalle nī...
pĕṅṅaḽalle nī...

(manassin)

tenŏḻugaṇaṁ pālŏḻugaṇaṁ pāyasaṁ veṇaṁ
tenŏlippaḻaṁcāṟŏḻugaṇa īṇavuṁ veṇaṁ
orilakkiḽi īrilakkiḽi nin piṟannāḽil
sodaranāy hṛdayaṁ nerugayāy
nerugayāy nūṟunūṟu bhāvugaṅṅaḽ ñān
ī tirunāḽil...

(veḽāṅgaṇṇippaḽḽiyilĕ)