Veettiloruttarum

വീട്ടിലൊരുത്തരും
Year
Language

Added by devi pillai on July 25,2009

വീട്ടിലൊരുത്തരുമില്ലാത്ത നേരത്ത്‌
വിരുന്നിനെന്തിനു വന്നു
ദാഹത്തിനിത്തിരി ഇള നീരു ചോദിച്ചു
വാതിൽക്കലെന്തിനു നിന്നു

കാണാൻ ഒന്നു കാണാൻ എന്റെ
നാണക്കുടുക്കയെ തേടി വന്നു (വീട്ടിൽ)

കരളിലൊളിച്ചു വച്ച കനകക്കിനാവുകൾ
കവർന്നു കവർന്നെടുക്കാൻ വന്നു ഞാൻ വന്നു (കരളിൽ)
വിടുകയില്ലിനിയെന്റെ ഖൽബിലെ കള്ളനെ വിലങ്ങു വയ്ക്കും
വിടുകയില്ലിനിയെന്റെ ഖൽബിലെ കള്ളനെ വിലങ്ങു വയ്ക്കും ഞാൻ
തടവിലാക്കും (വീട്ടിൽ)

മനസ്സിനകം മുഴുവൻ മധുരം വിളമ്പുവാൻ
നൊയമ്പും നോറ്റിരിക്കുന്ന ബീവി പൊന്നു ബീവി (മനസ്സിൻ)
തരിവളക്കൈകളാൽ മണിയറ തുറന്നെന്നെ തടവിലാക്കു(2)
(വീട്ടിൽ)

Added by devi pillai on July 25,2009

vīṭṭilŏruttarumillātta neratt‌
virunninĕndinu vannu
dāhattinittiri iḽa nīru sodiccu
vādilkkalĕndinu ninnu

kāṇān ŏnnu kāṇān ĕnṟĕ
nāṇakkuḍukkayĕ teḍi vannu (vīṭṭil)

karaḽilŏḽiccu vacca kanagakkināvugaḽ
kavarnnu kavarnnĕḍukkān vannu ñān vannu (karaḽil)
viḍugayilliniyĕnṟĕ khalbilĕ kaḽḽanĕ vilaṅṅu vaykkuṁ
viḍugayilliniyĕnṟĕ khalbilĕ kaḽḽanĕ vilaṅṅu vaykkuṁ ñān
taḍavilākkuṁ (vīṭṭil)

manassinagaṁ muḻuvan madhuraṁ viḽambuvān
nŏyambuṁ noṭririkkunna bīvi pŏnnu bīvi (manassin)
tarivaḽakkaigaḽāl maṇiyaṟa tuṟannĕnnĕ taḍavilākku(2)
(vīṭṭil)