ഇടറുന്ന കിളിമൊഴിയോടേ
വിട ചൊല്ലിപ്പിരിയുന്ന സന്ധ്യേ
തേങ്ങുമോരാത്മാവിന് സ്പന്ദനം കേള്‍ക്കാതെ
യാത്രാമൊഴി പോലും ചൊല്ലുവാനാകാതെ
ദുഃഖത്തിന് ഗ്രീഷ്മഭൂവില്‍ ഞാന്‍ നില്പൂ
ഇടറുന്ന കിളിമൊഴിയോടേ
വിട ചൊല്ലിപ്പിരിയുന്ന സന്ധ്യേ
വാടി വീഴും പൂക്കളെ എന്തിനോ
വീണ്ടും നീ മന്ദം തഴുകീടുന്നു
(വാടി വീഴും )
നാളെ ഏക ഹരിത തീരത്തു
നിന്നോമല്‍ കിനാക്കളായു് വിടരുമെന്നോ
ഇനി സമാഗമത്തിനു് മറ്റൊരുഷസന്ധ്യ (2)
എനിക്കു മാത്രം ഇല്ലയെന്നോ
ഇടറുന്ന കിളിമൊഴിയോടേ
വിട ചൊല്ലിപ്പിരിയുന്ന സന്ധ്യേ
വിരഹത്തിന്നിരുളില്‍ ആളുന്നോരേ
വസുധ തന് നൊമ്പരം നീ അറിവോ
(വിരഹത്തി)
വേറിടാനാകാത്ത നിന്റെ ആത്മാവാം
വാനിലെ ഒറ്റനക്ഷത്രം പോലെ
എന്റെ ഈ ഏകാന്ത മൗനത്തിന്നീണം (2)
എന്‍ പ്രിയന്റോര്മ്മയില് തുടിക്കുകില്ലേ
(ഇടറുന്ന )