Veenaboove kumaaranaasaanre veenaboove

വീണപൂവേ കുമാരനാശാന്റെ വീണപൂവേ
Year
Language

വീണപൂവേ കുമാരനാശാന്റെ വീണപൂവേ വീണപൂവേ
വിശ്വദര്‍ശനചക്രവാളത്തിലെ നക്ഷത്രമല്ലേ നീ
ഒരു ശുക്രനക്ഷത്രമല്ലേ നീ

വികാരവതി നീ വിരിഞ്ഞുനിന്നപ്പോള്‍
വിരല്‍തൊട്ടുണര്‍ത്തിയ ഭാവനകള്‍
കവി ഭാവനകള്‍
നിന്നെ കാമുകിമാരുടെ ചുണ്ടിലേ
നിശീഥകുമുദമാക്കീ കവികള്‍
മന്മഥന്‍ കുലയ്ക്കും സ്വര്‍ണധനുസ്സിലെ
മല്ലീശരമാക്കീ മല്ലീശരമാക്കീ
വീണപൂവേ.....

വിഷാദവതി നീ കൊഴിഞ്ഞുവീണപ്പോള്‍
വിരഹമുണര്‍ത്തിയ വേദനകള്‍
നിന്‍ വേദനകള്‍
വര്‍ണ്ണപ്പീലിത്തൂലിക കൊണ്ടൊരു
വസന്തതിലകമാക്കി ആശാന്‍
വിണ്ണിലെ കല്പദ്രുമത്തിന്റെ കൊമ്പിലെ
വാടാമലരാക്കീ വാടാമലരാക്കീ
വീണപൂവേ......

vīṇabūve kumāranāśānṟĕ vīṇabūve vīṇabūve
viśvadarśanasakravāḽattilĕ nakṣatramalle nī
ŏru śukranakṣatramalle nī

vigāravadi nī viriññuninnappoḽ
viraldŏṭṭuṇarttiya bhāvanagaḽ
kavi bhāvanagaḽ
ninnĕ kāmugimāruḍĕ suṇḍile
niśīthagumudamākkī kavigaḽ
manmathan kulaykkuṁ svarṇadhanussilĕ
mallīśaramākkī mallīśaramākkī
vīṇabūve.....

viṣādavadi nī kŏḻiññuvīṇappoḽ
virahamuṇarttiya vedanagaḽ
nin vedanagaḽ
varṇṇappīlittūliga kŏṇḍŏru
vasandadilagamākki āśān
viṇṇilĕ kalbadrumattinṟĕ kŏmbilĕ
vāḍāmalarākkī vāḍāmalarākkī
vīṇabūve......