Veenaboove kumaaranaasaanre veenaboove

വീണപൂവേ കുമാരനാശാന്റെ വീണപൂവേ
Year
Language

വീണപൂവേ വീണപൂവേ
കുമാരനാശാന്റെ വീണപൂവേ
വിശ്വദര്‍ശനചക്രവാളത്തിലെ
നക്ഷത്രമല്ലേ നീ ഒരു ശുക്രനക്ഷത്രമല്ലേ നീ?

വികാരവതി നീ വിരിഞ്ഞുനിന്നപ്പോള്‍
വിരല്‍തൊട്ടുണര്‍ത്തിയ ഭാവനകള്‍ കവിഭാവനകള്‍
നിന്നെ കാമുകിമാരുടെ ചുണ്ടിലെ നിശീഥകുമുദമാക്കി- കവികള്‍
മന്മഥന്‍ കുലയ്ക്കും സ്വർണ്ണധനുസ്സിലെ
മല്ലീശരമാക്കി.മല്ലീശരമാക്കി
(വീണപൂവേ......)

വിഷാദവതി നീ കൊഴിഞ്ഞു വീണപ്പോള്‍
വിരഹമുണര്‍ത്തിയ വേദനകള്‍ നിന്‍ വേദനകള്‍
വർണ്ണപ്പീലിത്തൂലിക കൊണ്ടൊരു വസന്തതിലകമാക്കി- ആശാന്‍
വിണ്ണിലെ കൽ‌പ്പദ്രുമത്തിന്റെ കൊമ്പിലെ
വാടാമലരാക്കീ വാടാമലരാക്കീ
വീണപൂവേ...)

vīṇabūve vīṇabūve
kumāranāśānṟĕ vīṇabūve
viśvadarśanasakravāḽattilĕ
nakṣatramalle nī ŏru śukranakṣatramalle nī?

vigāravadi nī viriññuninnappoḽ
viraldŏṭṭuṇarttiya bhāvanagaḽ kavibhāvanagaḽ
ninnĕ kāmugimāruḍĕ suṇḍilĕ niśīthagumudamākki- kavigaḽ
manmathan kulaykkuṁ svarṇṇadhanussilĕ
mallīśaramākki.mallīśaramākki
(vīṇabūve......)

viṣādavadi nī kŏḻiññu vīṇappoḽ
virahamuṇarttiya vedanagaḽ nin vedanagaḽ
varṇṇappīlittūliga kŏṇḍŏru vasandadilagamākki- āśān
viṇṇilĕ kal‌ppadrumattinṟĕ kŏmbilĕ
vāḍāmalarākkī vāḍāmalarākkī
vīṇabūve...)