Veenaabaanini

വീണാപാണിനി
Year
Language

വീണാപാണിനീ രാഗവിലോലിനീ
ശാലിനീ സരസ്വതിദേവീ - ഈശ്വരീ
അരുളൂ വരപ്രസാദം...
അനുഗ്രഹിക്കൂ നീ അനുഗ്രഹിക്കൂ
തിരുമുല്‍ക്കാഴ്ച്ചകള്‍ സ്വീകരിയ്ക്കൂ
(വീണാ...)

തംബുരുവില്‍ എന്നംഗുലി മീട്ടും
തരളിതരാഗങ്ങള്‍, ജീവിത-
തരംഗഭാവങ്ങള്‍...
ശീകരമധുര നിലാവല തഴുകും
ശീലുകള്‍ മനസ്സില്‍ ഒഴുകും
സുഖകര ശീലുകള്‍ മനസ്സില്‍ ഒഴുകും
(വീണാ...)

ചെമ്പകമലരിന്‍ രാഗസുഗന്ധം
സന്ധ്യകള്‍ പുണരുമ്പോള്‍...
കവിളിണ കുങ്കുമമണിയുമ്പോള്‍
ചഞ്ചലതരള വികാരലഹരിയില്‍
അഞ്ജലികൂപ്പി വണങ്ങും
ഹൃദയം മഞ്ജരിപാടി മയങ്ങും
(വീണാ...)

vīṇābāṇinī rāgavilolinī
śālinī sarasvadidevī - īśvarī
aruḽū varaprasādaṁ...
anugrahikkū nī anugrahikkū
tirumulkkāḻscagaḽ svīgariykkū
(vīṇā...)

taṁburuvil ĕnnaṁguli mīṭṭuṁ
taraḽidarāgaṅṅaḽ, jīvida-
taraṁgabhāvaṅṅaḽ...
śīgaramadhura nilāvala taḻuguṁ
śīlugaḽ manassil ŏḻuguṁ
sukhagara śīlugaḽ manassil ŏḻuguṁ
(vīṇā...)

sĕmbagamalarin rāgasugandhaṁ
sandhyagaḽ puṇarumboḽ...
kaviḽiṇa kuṅgumamaṇiyumboḽ
sañjaladaraḽa vigāralahariyil
añjaligūppi vaṇaṅṅuṁ
hṛdayaṁ mañjaribāḍi mayaṅṅuṁ
(vīṇā...)