ഗണപതിയും ശിവനും വാണീദേവിയും
തുണയരുളേണമിന്ന് സല്ക്കഥ ചൊല്ലുവാന്‍
കന്നിമാസത്തിലെ ആയില്യം നാളില്‍
പന്നഗറാണിയാം കദ്രു പെറ്റുണ്ടായ
ശ്രേഷ്ഠനനന്തനും വാസുകി തക്ഷകന്
കാര്ക്കോടകന് തൊട്ടുള്ളായിരം നാഗങ്ങള്‍
അഷ്ടനാഗക്കളമെത്തി നിന്നാടുവാന്‍
ഇഷ്ടമായുള്ളോരീ വീണ പാടുന്നുണ്ട്
താളവും മേളവും ഒത്തുചേരുന്നുണ്ട്
താപസ ഭാവം വിട്ടാട് നാഗങ്ങളേ
ചിത്തിര കാല്‍നാട്ടി ചേലുള്ള പന്തലില്‍
ചെത്തിയും ചെമ്പകം പിച്ചകം താമര
ആലില വെറ്റില പൂക്കുല മാവില
മേലാപ്പിനാകെയഴകു ചാര്‍ത്തുന്നുണ്ട്
മണിചിത്രകൂടത്തില്‍ വിളയാടാനാടിവാ
മാണിക്യക്കല്ലിന്റെ ദീപം തെളിച്ചുവാ
നൂറും പാലമൃതുണ്ണാന്‍ നാഗങ്ങളേ വരിക
നൂറു ദോഷങ്ങളകലാന്‍ തെളിയുക