Veedinu ponmani

വീടിനു പൊന്മണി
Work
Year
Language

വീടിനു പൊന്മണി വിളക്കു നീ
തറവാടിനു നിധി നീ കുടുംബിനീ
പതിയെ കൂപ്പും നിന്‍ കരതാരുകള്‍
പതിയുവതെല്ലാം സഫലം
കടമകള്‍ ചെയ്‌വാന്‍ അര്‍പ്പിച്ചൊരു നിന്‍
കമനീ ജന്മം വിമലം
(വീടിനു)

പകലിരവെല്ലാം പണി ചെയ്താലും
പരിഭവമില്ല പകയില്ല
പരിസേവനമാം പരിമളമോലും
പനിനീര്‍ പുഷ്പം നിന്‍ ഹൃദയം
(വീടിനു)

തന്‍ സുഖമെല്ലാം അന്യര്‍ക്കായി
ത്യാഗം ചെയ്യും മനസ്വിനി
മാനിനിമാരുടെ വംശത്തിനു നീ
മാതൃകയല്ലോ കുടുംബിനി
(വീടിനു)

vīḍinu pŏnmaṇi viḽakku nī
taṟavāḍinu nidhi nī kuḍuṁbinī
padiyĕ kūppuṁ nin karadārugaḽ
padiyuvadĕllāṁ saphalaṁ
kaḍamagaḽ sĕy‌vān arppiccŏru nin
kamanī janmaṁ vimalaṁ
(vīḍinu)

pagaliravĕllāṁ paṇi sĕydāluṁ
paribhavamilla pagayilla
parisevanamāṁ parimaḽamoluṁ
paninīr puṣpaṁ nin hṛdayaṁ
(vīḍinu)

tan sukhamĕllāṁ anyarkkāyi
tyāgaṁ sĕyyuṁ manasvini
māninimāruḍĕ vaṁśattinu nī
mātṛkayallo kuḍuṁbini
(vīḍinu)