Vedanayellaamenikku

വേദനയെല്ലാമെനിക്കു
Work
Year
Language

കൃഷ്ണാ കൃഷ്ണ്ണാ
വേദനയെല്ലാം എനിക്കുതരൂ എന്‍
വീടിനാനന്ദം നീ പകരൂ
എല്ലാം സഹിയ്ക്കുവാന്‍ കെല്‍പ്പുതരൂ പിഴ
വല്ലതും വന്നാല്‍ മാപ്പുതരൂ
വേദനയെല്ലാം എനിക്കുതരൂ എന്‍
വീടിനാനന്ദം നീ പകരൂ

കൂടപ്പിറപ്പുകള്‍ നാലഞ്ചുകാശിനായ്
കൂറുമറക്കാതിരിയ്ക്കേണമേ
മോഹത്തിന്‍ കൂരിരുള്‍ നീക്കി വിശുദ്ധമാം
സ്നേഹത്തിന്‍ ദീപം തെളിയ്ക്കേണമേ
കൃഷ്ണാ.. കൃഷ്ണ്ണാ..
വേദനയെല്ലാം എനിക്കുതരൂ എന്‍
വീടിനാനന്ദം നീ പകരൂ

കൃഷ്ണാ കൃഷ്ണ്ണാ ഗോപാലകൃഷ്ണാ
രാധാമാനസമോഹനകൃഷ്ണാ
കാരുണ്യസാഗര കാര്‍മുകില്‍ വര്‍ണ്ണാ
കാലിണകൂപ്പിടുന്നേന്‍
കൃഷ്ണാ.. കൃഷ്ണ്ണാ.. (വേദനയെല്ലാം)

kṛṣṇā kṛṣṇṇā
vedanayĕllāṁ ĕnikkudarū ĕn
vīḍinānandaṁ nī pagarū
ĕllāṁ sahiykkuvān kĕlppudarū piḻa
valladuṁ vannāl māppudarū
vedanayĕllāṁ ĕnikkudarū ĕn
vīḍinānandaṁ nī pagarū

kūḍappiṟappugaḽ nālañjugāśināy
kūṟumaṟakkādiriykkeṇame
mohattin kūriruḽ nīkki viśuddhamāṁ
snehattin dībaṁ tĕḽiykkeṇame
kṛṣṇā.. kṛṣṇṇā..
vedanayĕllāṁ ĕnikkudarū ĕn
vīḍinānandaṁ nī pagarū

kṛṣṇā kṛṣṇṇā gobālakṛṣṇā
rādhāmānasamohanakṛṣṇā
kāruṇyasāgara kārmugil varṇṇā
kāliṇagūppiḍunnen
kṛṣṇā.. kṛṣṇṇā.. (vedanayĕllāṁ)