മാണിക്യക്കല്ലുള്ള തിരുനാഗമേ
കന്നിക്കളത്തില്വന്നാടാട്
കര്‍പ്പൂരമണം പൊങ്ങും
ആയില്യം നാളില്‍
പത്തിവിടര്ത്തിനിന്നാടാട്
(മാണിക്യ...)
ചെങ്കദളിപ്പഴമുണ്ട് - വന്നാലും
നൂറും പാലമൃതുണ്ട് - നിന്നാലും
ഇല്ലത്തിന് നിധിയായ നാഗരാജാ!
ഏതു ദോഷവും ഏതു ശാപവും
ഏതു പാപവും തീര്‍ക്കേണം
പൂങ്കുലക്കുളിരും പൊന്കതിര്ക്കണിയും
ചെന്നിറപ്പൊടിയും കൊള്ളാന്‍ വാ
(മാണിക്യ...)
അരുമക്കുടം നോക്കിയാടാട്
വിരിപത്തിക്കാട്ടിനിന്നാടാട്
കന്യകയ്ക്ക് കണ്ണായ നാഗരാജാ!
പൂജവയ്ക്കുമീ നെഞ്ചിടിപ്പിന്
കാവലായി നീ നില്ക്കേണം
പൂങ്കുലക്കുളിരും പൊന്കതിര്ക്കണിയും
ചെന്നിറപ്പൊടിയും കൊള്ളാന്‍ വാ
(മാണിക്യ...)