You are here

Alage annoraavaniyil

Title (Indic)
അഴകേ അന്നൊരാവണിയിൽ
Work
Year
Language
Credits
Role Artist
Music Ouseppachan
Performer MG Sreekumar
Writer Gireesh Puthenchery

Lyrics

Malayalam

അഴകേ അന്നൊരാവണിയില്‍ മുല്ലപോലെ പൂത്തുനിന്ന നിന്റെമുന്നില്‍
ഞാനൊരു വനശലഭമായ് പറന്നുവന്ന നിമിഷം
പതിയെ എന്റെ ചുണ്ടുകളില്‍ മൂളിവീണപാട്ടുകേട്ടു നിന്റെ
പൂവിതള്‍ മിഴി മധുരമായ് വിരിഞ്ഞിടുന്ന നിമിഷം

മനസ്സിനുള്ളിലെ മധുരശാരികേ
കൊലുസണിഞ്ഞു കൊഞ്ചിച്ചുണര്‍ത്തി
മയക്കമാര്‍ന്ന മണിച്ചിറകില്‍ മെല്ലെയൊരു
കുണുക്കിന്‍ തൂവല്‍ മെല്ലെ തുന്നിപറത്തി
പീലിച്ചുണ്ടില്‍ തഞ്ചും പാടാപ്പാട്ടില്‍ മയക്കി
നാടന്‍ പെണ്ണായ് ചമഞ്ഞൊരുക്കി
ഇടനെഞ്ചില്‍ കൂടും കുരുന്നുകൂട്ടില്‍
താരാട്ടായുറക്കി

ഇതള്‍ വിരിഞ്ഞുവരും ഒരുകിനാവില്‍
നിന്നെ മതിമറാന്നുകണ്ടു മയങ്ങി
കുളിരിടുന്ന മുളം കുഴലില്‍ മെല്ലെയൊരു
മധുരഗാനസുധയുണര്‍ത്തി
ആരുംകാണാതെന്നും മാറില്‍ കൊഞ്ചിച്ചുറക്കി
മായപ്പൊന്മാനെ ഞാന്‍ മെരുക്കി
ഒരുകുന്നിച്ചെപ്പില്‍ വന്നൊളിച്ചിരിക്കാന്‍
തൂമഞ്ഞായ് പൊഴിയാന്‍

English

aḻage annŏrāvaṇiyil mullabolĕ pūttuninna ninṟĕmunnil
ñānŏru vanaśalabhamāy paṟannuvanna nimiṣaṁ
padiyĕ ĕnṟĕ suṇḍugaḽil mūḽivīṇabāṭṭugeṭṭu ninṟĕ
pūvidaḽ miḻi madhuramāy viriññiḍunna nimiṣaṁ

manassinuḽḽilĕ madhuraśārige
kŏlusaṇiññu kŏñjiccuṇartti
mayakkamārnna maṇicciṟagil mĕllĕyŏru
kuṇukkin dūval mĕllĕ tunnibaṟatti
pīliccuṇḍil tañjuṁ pāḍāppāṭṭil mayakki
nāḍan pĕṇṇāy samaññŏrukki
iḍanĕñjil kūḍuṁ kurunnugūṭṭil
tārāṭṭāyuṟakki

idaḽ viriññuvaruṁ ŏrugināvil
ninnĕ madimaṟānnugaṇḍu mayaṅṅi
kuḽiriḍunna muḽaṁ kuḻalil mĕllĕyŏru
madhuragānasudhayuṇartti
āruṁkāṇādĕnnuṁ māṟil kŏñjiccuṟakki
māyappŏnmānĕ ñān mĕrukki
ŏrugunniccĕppil vannŏḽiccirikkān
tūmaññāy pŏḻiyān

Lyrics search