വയനാടിൻ മാനം കാത്തിടും അങ്കച്ചേകവരോ
ഇവൻ വഴിതെറ്റി കറങ്ങി നടക്കണ
നാടൻസായിപ്പോ കുട്ടിസായിപ്പോ
അമ്പമ്പോ ചീറിയടുക്കണ പുലി പോലാണല്ലോ
ആളൊരു പുലിവാലാണല്ലോ
(അമ്പമ്പോ....)
അല്ലല്ലീ ഈ കളിയും ചിരിയും അപകടമാണല്ലോ
ആളൊരു അപകടമാണല്ലോ
വയനാടിൻ മാനം കാത്തിടും അങ്കച്ചേകവരോ
ഇവൻ വഴിതെറ്റി കറങ്ങി നടക്കണ
നാടൻസായിപ്പോ കുട്ടിസായിപ്പോ
നോട്ടത്തിൽ ഒരേനക്കേടിന്റെ ലക്ഷണമുണ്ടല്ലോ
ഏതോ ലക്ഷണമുണ്ടല്ലോ...
കൂട്ടത്തിൽ മാനക്കേടിനു യോഗവുമുണ്ടല്ലോ
ഇഷ്ടനു യോഗവുമുണ്ടല്ലോ
(നോട്ടത്തിൽ......)
ഹേഹേയ് നിൻ പട്ടണലീലകൾ ഇവിടെ എടുക്കല്ലേ...
ഇവിടെ എടുക്കല്ലേ....
ഈ കാന്താരിപെണ്ണിൻ നേരെ വേലയിറക്കല്ലേ
ഇനി വേലയിറക്കല്ലേ
(വയനാടൻ....)