Vayanaadan mettil

വയനാടന്‍ മേട്ടില്‍
Work
Year
Language

വയനാടൻ മേട്ടിൽ മലവാഴത്തോപ്പിന്നരികിൽ
മാനോടും വഴിയിൽ തിരുമാമലയോരച്ചെരുവിൽ
പൂത്താലിച്ചരടിൽ മോഹനസ്വപ്നമൊരുക്കി
പോരാം ഞാൻ കൂടെ നിൻ പൂമലയോരക്കുടിലിൽ
(വയനാടൻ മേട്ടിൽ..)

കളിയല്ലാ നാടൻ പെണ്ണേ കരിയിളകും കാനനമുണ്ട്
മലദൈവ കോമരമുണ്ട് ഭൂതത്താൻ പാറകളുണ്ട് (2)
കിളി പാടും പൂവനമില്ലേ പൂവിലവിൻ ചാരുതയില്ലേ
പൂഞ്ചോലക്കരയിലുറങ്ങാൻ നിന്മേനിച്ചൂടു തരില്ലേ
നിന്മേനിച്ചൂടു തരില്ലേ
ഹേ..ഹേ
(വയനാടൻ മേട്ടിൽ..)

പകലോനെ പാടിയുറക്കും വർഷകാലരാവു വിറയ്ക്കും
കർക്കിടകം വാവു പിറക്കും ആത്മാവുകളലറി വിളിക്കും (2)
നീയേകും രക്ഷാമന്ത്രം പൊൻതാലി ചരടിലിരിക്കേ
ദേവാ നീയരികിലിരുന്നാൽ ആ രാവും പകലായ് മാറും
ആ രാവും പകലായ് മാറും
ഉഹും...
(വയനാടൻ മേട്ടിൽ..)

vayanāḍan meṭṭil malavāḻattoppinnarigil
mānoḍuṁ vaḻiyil tirumāmalayoraccĕruvil
pūttāliccaraḍil mohanasvapnamŏrukki
porāṁ ñān kūḍĕ nin pūmalayorakkuḍilil
(vayanāḍan meṭṭil..)

kaḽiyallā nāḍan pĕṇṇe kariyiḽaguṁ kānanamuṇḍ
maladaiva komaramuṇḍ bhūdattān pāṟagaḽuṇḍ (2)
kiḽi pāḍuṁ pūvanamille pūvilavin sārudayille
pūñjolakkarayiluṟaṅṅān ninmeniccūḍu tarille
ninmeniccūḍu tarille
he..he
(vayanāḍan meṭṭil..)

pagalonĕ pāḍiyuṟakkuṁ varṣagālarāvu viṟaykkuṁ
karkkiḍagaṁ vāvu piṟakkuṁ ātmāvugaḽalaṟi viḽikkuṁ (2)
nīyeguṁ rakṣāmandraṁ pŏndāli saraḍilirikke
devā nīyarigilirunnāl ā rāvuṁ pagalāy māṟuṁ
ā rāvuṁ pagalāy māṟuṁ
uhuṁ...
(vayanāḍan meṭṭil..)