ഉം..ഓ ഓ ....ഉം ഉം ഓ ഓ ഓ....
വയനാടൻ മഞ്ഞളിനെന്തു നിറം ഈ
വാസനചെപ്പിന്റെ തങ്കനിറം
(വയനാടൻ.....)
വയലേലക്കിളികൾതൻ പുന്നാരം ഈ
വനമുല്ലക്കുടിലിനു സംഗീതം
(വയലേലക്കിളികൾതൻ.....)
വയനാടൻ മഞ്ഞളിനെന്തു നിറം ഈ
വാസനചെപ്പിന്റെ തങ്കനിറം
പനിനീരോ പാലമൃതോ....
പനിനീരോ പാലമൃതോ
കുന്നത്തെ പുഴയിൽ കുളിക്കാനിറങ്ങുന്ന
കുംഭത്തിൻ പഞ്ചമിയോ
(കുന്നത്തെ.....)
പൊന്നും വയമ്പും നാവിലലിഞ്ഞാൽ
പൊലിപൊലിപൂവേ പൊലിയാമോ
പൊന്നോലയിൽ ഇരുന്നാടാമോ
വയനാടൻ മഞ്ഞളിനെന്തു നിറം ഈ
വാസനചെപ്പിന്റെ തങ്കനിറം
മാമ്പൂവോ തേൻപൂവോ
മാമ്പൂവോ.... തേൻപൂവോ....
മംഗളംകാവിൽ ഭഗവതിയണിയുന്ന
മാലയിൽ മാണിക്യമോ
ചെമ്മാനത്തുമ്പത്തു വള്ളിയൂഞ്ഞാലിട്ടാൽ
ചെന്തെങ്ങിൻ പൂക്കുലയ്ക്കാടാമോ
ചന്തത്തിൽ ചാഞ്ചക്കമാടാമോ
(വയനാടൻ.....)