Vattan vilanyanyaittum

വട്ടന്‍ വിളഞ്ഞിട്ടും
Year
Language

vattan vilanjittum varinellu chaanjittum thathammakkillallo mundaattam ente thathammakkillallo mundaattam

വട്ടന്‍ വിളഞ്ഞിട്ടും വരിനെല്ലു ചാഞ്ഞിട്ടും
തത്തമ്മക്കില്ലല്ലൊ മുണ്ടാട്ടം എന്റെ
തത്തമ്മക്കില്ലല്ലോ മുണ്ടാട്ടം

കണ്ണെത്താതുള്ളൊരു ദൂരത്ത് ഒരു
പൊന്നിന്‍ കിനാവിന്റെ ഓരത്ത്
എത്തത്ത കൊമ്പത്ത് കൂടൊന്നു കൂട്ടുവാന്‍
എന്തിന്നു മോഹിച്ചു തത്തമ്മേ നീ
എന്തിന്നു മോഹിച്ചു തത്തമ്മേ?

ആശക്കു കാശില്ല നികുതിയില്ല തത്ത
ആശിച്ചു സന്തോഷം കൊണ്ടോട്ടേ
പൂതിതന്‍ പൂമുല്ലക്കാവില്‍ നിന്നും കിളി
പൂന്തേന്‍ കുടിച്ചു കഴിഞ്ഞോട്ടേ

മോഹത്തിന്‍ പൂന്തേന്‍ കുടിച്ചാലും പാരില്‍
ദാഹം ശമിക്കില്ല തത്തമ്മേ
പൂതിതന്‍ പൂച്ചെടി മണ്ണില്‍ പലപ്പോഴും
പൂത്തുതളിര്‍ക്കില്ല തത്തമ്മേ
മണ്ണില്‍ പൂത്തു തളിര്‍ക്കില്ല തത്തമ്മേ
(വട്ടന്‍ വിളഞ്ഞിട്ടും ...)

vattan vilanjittum varinellu chaanjittum thathammakkillallo mundaattam ente thathammakkillallo mundaattam

vaṭṭan viḽaññiṭṭuṁ varinĕllu sāññiṭṭuṁ
tattammakkillallŏ muṇḍāṭṭaṁ ĕnṟĕ
tattammakkillallo muṇḍāṭṭaṁ

kaṇṇĕttāduḽḽŏru dūratt ŏru
pŏnnin kināvinṟĕ oratt
ĕttatta kŏmbatt kūḍŏnnu kūṭṭuvān
ĕndinnu mohiccu tattamme nī
ĕndinnu mohiccu tattamme?

āśakku kāśilla nigudiyilla tatta
āśiccu sandoṣaṁ kŏṇḍoṭṭe
pūdidan pūmullakkāvil ninnuṁ kiḽi
pūnden kuḍiccu kaḻiññoṭṭe

mohattin pūnden kuḍiccāluṁ pāril
dāhaṁ śamikkilla tattamme
pūdidan pūccĕḍi maṇṇil palappoḻuṁ
pūttudaḽirkkilla tattamme
maṇṇil pūttu taḽirkkilla tattamme
(vaṭṭan viḽaññiṭṭuṁ ...)