Vasundhara

വസുന്ധര
Year
Language

വസുന്ധര ഒരുക്കിയല്ലോ വനവസന്തം
വർണ്ണദളം വിടർത്തിയല്ലോ സുഗന്ധപുഷ്പം
പുഷ്പബാണൻ ഇനിയുമെന്തേ അകന്നു നിൽപ്പൂ
ഈ പുഷ്പിണിതൻ മനോരഥത്തെ അവഗണിപ്പൂ...
അവഗണിപ്പൂ....

പ്രകൃതിയുടെ മിഴി നിറയെ ഹർഷബാഷ്പം
എൻ പ്രിയസഖിയുടെ തിരുമിഴിയിൽ സ്വപ്നശിൽപം
പരിഭവിച്ച് സ്വയം മറന്നു കടന്നു പോകുന്നു...
പരിഭവിച്ച് സ്വയം മറന്നു കടന്നു പോകുന്നു
ഈ പളുങ്കണി താരുണ്യ പവിഴമല്ലി...
പവിഴമല്ലി....

പാലരുവിക്കരയിലൊരു മുത്തുമണ്ഡപം
പച്ചിലക്കാടു തീർത്തു ചിത്രകംബളം
അഭിനയിച്ചു..... അപഹസിച്ചു.....
അഭിനയിച്ചു അപഹസിച്ചു
ഒഴിഞ്ഞു മാറുന്നു ഞാൻ അകതളിരിൽ
അനുരാഗപൂജ ചെയ്യുമ്പോള്‍....
പൂജ ചെയ്യുമ്പോള്‍...
(വസുന്ധര ഒരുക്കിയല്ലോ)

vasundhara ŏrukkiyallo vanavasandaṁ
varṇṇadaḽaṁ viḍarttiyallo sugandhabuṣpaṁ
puṣpabāṇan iniyumĕnde agannu nilppū
ī puṣpiṇidan manorathattĕ avagaṇippū...
avagaṇippū....

prakṛtiyuḍĕ miḻi niṟayĕ harṣabāṣpaṁ
ĕn priyasakhiyuḍĕ tirumiḻiyil svapnaśilbaṁ
paribhavicc cvayaṁ maṟannu kaḍannu pogunnu...
paribhavicc cvayaṁ maṟannu kaḍannu pogunnu
ī paḽuṅgaṇi tāruṇya paviḻamalli...
paviḻamalli....

pālaruvikkarayilŏru muttumaṇḍabaṁ
paccilakkāḍu tīrttu sitragaṁbaḽaṁ
abhinayiccu..... abahasiccu.....
abhinayiccu abahasiccu
ŏḻiññu māṟunnu ñān agadaḽiril
anurāgabūja sĕyyumboḽ....
pūja sĕyyumboḽ...
(vasundhara ŏrukkiyallo)