ഓ..ഓ...ഓ..
വസുമതീ ഋതുമതീ
ഇനിയുണരൂ..ഇവിടെ വരൂ - ഈ
ഇന്ദുപുഷ്പഹാരമണിയൂ…
മധുമതീ (വസുമതീ)
സ്വർണ്ണരുദ്രാക്ഷം ചാർത്തി - ഒരു
സ്വർഗ്ഗാതിഥിയെപ്പോലെ (സ്വർണ്ണ)
നിന്റെ നൃത്തമേടയ്ക്കരികിൽ
നിൽപ്പൂ ഗന്ധർവ്വ പൗർണ്ണമി
ഈ ഗാനം മറക്കുമോ - ഇതിന്റെ
സൗരഭം മറക്കുമോ
ഓ...ഓ...ഓ...
(വസുമതീ)
ശുഭ്രപട്ടാംബരം ചുറ്റി - ഒരു
സ്വപ്നാടകയെപ്പോലെ
എന്റെ പർണ്ണശാലയ്ക്കരികിൽ
നിൽക്കൂ ശൃംഗാര മോഹിനീ
ഈ ഗാനം നിലയ്ക്കുമോ - ഇതിന്റെ
ലഹരിയും നിലയ്ക്കുമോ
ഓ...ഓ...ഓ...
(വസുമതീ)