തേങ്ങാപ്പൂളും കൊക്കിലൊതുക്കി കാക്കക്കറുമ്പിയെപ്പോലെ
അമ്പിളിക്കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ
തിരുവാതിരാരാവ് മേലേ
തേങ്ങാപ്പൂളും കൊക്കിലൊതുക്കി കാക്കക്കറുമ്പിയെപ്പോലെ
അമ്പിളിക്കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ
തിരുവാതിരാരാവ് മേലേ
കറയറ്റപ്പൈമ്പാല് കന്നിനിലാപ്പാല്
കോരിക്കുടിയ്ക്കാന്‍ തോന്നണ് (2)
മുറ്റത്തെ മുല്ലയില്‍ മൂവന്തിച്ചില്ലയില്
മുന്നാഴി സ്വപ്നങ്ങള്‍ പൂക്കണ്
ഹായാ ഹായാ പൂക്കണ്
തേങ്ങാപ്പൂളും കൊക്കിലൊതുക്കി കാക്കക്കറുമ്പിയെപ്പോലെ
അമ്പിളിക്കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ
തിരുവാതിരാരാവ് മേലേ
പത്തരമാറ്റുള്ള പൊന്നിട്ട പൂഞ്ചോല
മോഹത്തിന് കുഞ്ഞ്വല നെയ്യണ് (2)
നെഞ്ചിലിരിക്കണ പഞ്ചാരപ്പൈങ്കിളി
സ്നേഹത്തിന് തേന്മാരി പെയ്യണ്
ഹായ് ഹായ് പെയ്യണ്
തേങ്ങാപ്പൂളും..........