Vasandaminnoru

വസന്തമിന്നൊരു
Work
Year
Language

വസന്തമിന്നൊരു കന്യകയായോ....
കന്യക നീയൊരു വസന്തമായോ...
വർണ്ണജാലം കണ്ണുകളായോ...
കണ്ണൂകൾ മനസ്സിൻ കവിതകളായോ...
വസന്തമിന്നൊരു കന്യകയായോ....

നിൻ മിഴിത്താമരയിതളിലുദിക്കാത്ത കാവ്യഭംഗിയുണ്ടോ...
നിൻ കവിൾ കുങ്കുമം വാരിച്ചൂടാത്ത സന്ധ്യാദീപ്തിയുണ്ടോ...
പ്രകൃതി വേറേ....നീ വേറേ.....അത് പ്രതിഭതൻ മറിമായം....
പ്രതിഭതൻ മറിമായം....

വസന്തമിന്നൊരു കന്യകയായോ....

നിൻ പൊന്നധരപ്പൂവിൽ വിടരാത്ത പ്രേമലഹരിയുണ്ടോ
നിൻ മണിവീണയിൽ ചുംബനമല്ലാത്ത സംഗീതരശ്മിയുണ്ടോ...
പ്രകൃതി വേറേ....നീ വേറേ.....അത് പ്രതിഭതൻ മറിമായം....
പ്രതിഭതൻ മറിമായം....

വസന്തമിന്നൊരു കന്യകയായോ....
കന്യക നീയൊരു വസന്തമായോ...
വർണ്ണജാലം കണ്ണുകളായോ...
കണ്ണൂകൾ മനസ്സിൻ കവിതകളായോ...
വസന്തമിന്നൊരു കന്യകയായോ....

vasandaminnŏru kanyagayāyo....
kanyaga nīyŏru vasandamāyo...
varṇṇajālaṁ kaṇṇugaḽāyo...
kaṇṇūgaḽ manassin kavidagaḽāyo...
vasandaminnŏru kanyagayāyo....

nin miḻittāmarayidaḽiludikkātta kāvyabhaṁgiyuṇḍo...
nin kaviḽ kuṅgumaṁ vāriccūḍātta sandhyādīptiyuṇḍo...
prakṛti veṟe....nī veṟe.....at pradibhadan maṟimāyaṁ....
pradibhadan maṟimāyaṁ....

vasandaminnŏru kanyagayāyo....

nin pŏnnadharappūvil viḍarātta premalahariyuṇḍo
nin maṇivīṇayil suṁbanamallātta saṁgīdaraśmiyuṇḍo...
prakṛti veṟe....nī veṟe.....at pradibhadan maṟimāyaṁ....
pradibhadan maṟimāyaṁ....

vasandaminnŏru kanyagayāyo....
kanyaga nīyŏru vasandamāyo...
varṇṇajālaṁ kaṇṇugaḽāyo...
kaṇṇūgaḽ manassin kavidagaḽāyo...
vasandaminnŏru kanyagayāyo....