Vasandame nee vannu

വസന്തമേ നീ വന്നു
Year
Language

വസന്തമേ നീവന്നു വിളിച്ചാല്‍
വസുന്ധര ഉണരാതിരിക്കുമോ
വസുന്ധര ഉണരാതിരിക്കുമോ?
വാസനത്താലം നീ കൊണ്ടുവന്നാല്‍
വാതില്‍ തുറക്കതിരിക്കുമോ?

വിരലിന്‍ ചുംബനലഹരിയില്‍ മുങ്ങും
വീണപാടാതിരിക്കുമോ... ആ.. (വിരലിന്‍..)
കരുണതന്നുടെ ചില്ലില്‍ പൂക്കും
കണ്ണുകള്‍ കരയാതിരിക്കുമോ?

വാനത്തു വര്‍ഷമായ് നീ പെയ്തുനിന്നാല്‍
വയലോന്‍ കതിരിടാതിരിക്കുമോ?
മൌനരാഗം തന്‍ മന്ദസ്മിതത്തില്‍
മനസ്സു തുളുമ്പാതിരിക്കുമോ?

പുലരിയില്‍ മഞ്ഞലചാര്‍ത്തിവിളങ്ങും
പൂവിനു കുളിരാകാതിരിക്കുമോ?
ജന്മങ്ങള്‍ താണ്ടി വരുന്നസുഗന്ധം
നമ്മളെ പുല്‍കാതിരിക്കുമോ?

വസന്തമേ നീവന്നു വിളിച്ചാല്‍
വസുന്ധര ഉണരാതിരിക്കുമോ
വസുന്ധര ഉണരാതിരിക്കുമോ?

vasandame nīvannu viḽiccāl
vasundhara uṇarādirikkumo
vasundhara uṇarādirikkumo?
vāsanattālaṁ nī kŏṇḍuvannāl
vādil tuṟakkadirikkumo?

viralin suṁbanalahariyil muṅṅuṁ
vīṇabāḍādirikkumo... ā.. (viralin..)
karuṇadannuḍĕ sillil pūkkuṁ
kaṇṇugaḽ karayādirikkumo?

vānattu varṣamāy nī pĕyduninnāl
vayalon kadiriḍādirikkumo?
maൌnarāgaṁ tan mandasmidattil
manassu tuḽumbādirikkumo?

pulariyil maññalasārttiviḽaṅṅuṁ
pūvinu kuḽirāgādirikkumo?
janmaṅṅaḽ tāṇḍi varunnasugandhaṁ
nammaḽĕ pulgādirikkumo?

vasandame nīvannu viḽiccāl
vasundhara uṇarādirikkumo
vasundhara uṇarādirikkumo?