വസന്തം വന്നു അരികെ നിന്നു
ഒരു സമ്മാനം തന്നു
എന്റെയും നിന്റെയും ജീവന്റെ അംശം
ഇണങ്ങിയുറങ്ങിയുണർന്നു വിരിഞ്ഞ പോലെ
ഒരുണ്ണിപൂവ്
ഇളംപൂവ് അമ്മിണിപ്പെൺ പൂവ്
(വസന്തം..)
അന്നം പൂക്കുലയൂഞ്ഞാല കെട്ടി
അന്തഃപുരക്കിളി താരാട്ടു പാടീ
രാരീരാരോരാരീരാരോ രാരീരോ രാരീരോരാരീരോ..
ആ പൂവുകൾ ഈ പൂവുകൾ (2)
ഉണ്ണിക്കിനാവിലെ പൂമ്പാറ്റകൾ
ഇനിയെന്റെ സ്വപ്നങ്ങൾ ഇവൾക്കു വേണ്ടി
മധുര പ്രതീക്ഷകൾ ഇവൾക്കു വേണ്ടി
(വസന്തം..)
അച്ഛന്റെ മനസ്സാകെ കുളിരണിഞ്ഞു
അമ്മയ്ക്കു നിറമാറിൽ തേൻ ചുരന്നു (2)
ആ മധുരം ഈ മധുരം (2)
അമ്മിഞ്ഞപ്പാലിന്റെ മധുരം മധുരം
ഇനിയെന്റെ മോഹങ്ങൾ ഇവൾക്കു വേണ്ടി
മനസ്സും ശരീരവും ഇവൾക്കു വേണ്ടി
(വസന്തം..)