Vasandam maranyanyaappol

വസന്തം മറഞ്ഞപ്പോള്‍
Year
Language

വസന്തം മറഞ്ഞപ്പോള്‍ വൈകീട്ടോടിവന്ന
വനവല്ലിക്കുടിലിലെ മുല്ലപ്പൂവേ
നിത്യകാമുകി നീ നിന്‍ സ്വപ്നവുമായ്
ഇത്രനാളിത്രനാളെങ്ങുപോയീ

ഏതുമായാ യവനികയ്ക്കപ്പുറം
ശാരദചിത്തയായ് നീയിരുന്നു
ഹേമന്തരജനിതന്‍ കംബളം പുതച്ചു
ഏതോ തമസ്സില്‍ നീ മയങ്ങീ

നിന്‍പ്രേമ പരിമള ലഹരികളാലെ
സമ്പൂര്‍ണ്ണമാവട്ടെ പരിസരങ്ങള്‍
നിന്നുടെ നൈവേദ്യ മാധുരി രസത്താല്‍
എന്നെത്തന്നെഞാന്‍ മറന്നോട്ടെ

vasandaṁ maṟaññappoḽ vaigīṭṭoḍivanna
vanavallikkuḍililĕ mullappūve
nityagāmugi nī nin svapnavumāy
itranāḽitranāḽĕṅṅuboyī

edumāyā yavanigaykkappuṟaṁ
śāradasittayāy nīyirunnu
hemandarajanidan kaṁbaḽaṁ pudaccu
edo tamassil nī mayaṅṅī

ninprema parimaḽa laharigaḽālĕ
sambūrṇṇamāvaṭṭĕ parisaraṅṅaḽ
ninnuḍĕ naivedya mādhuri rasattāl
ĕnnĕttannĕñān maṟannoṭṭĕ