വരുമോ നീ......വരുമോ നീ.....
മധുരവസന്തമേ വരുമോ നീ....
(വരുമോ നീ.....)
വിരഹത്തിന്‍ വാടിയില്‍ വസുന്ധര പാടീ
വരുമോ നീ...
നിന്‍ മുഖം കാണാന്‍.....നവഗന്ധം നുകരാന്‍....
നിന്‍ മുഖം കാണാന്‍ നിന്‍ നവഗന്ധം നുകരാന്‍
ആ മിഴി തഴുകലില്‍ ആപാദചൂഢം കോരിത്തരിയ്ക്കാന്‍
ആറ്റുനോറ്റു കാത്തിരിപ്പൂ.... പൂനിലാ കന്യക
ഈ പൂനിലാ കന്യക.....
വരുമോ നീ......വരുമോ നീ.....
മധുരവസന്തമേ വരുമോ നീ
വിരഹത്തിന്‍ വാടിയില്‍ വസുന്ധര പാടീ....
വരുമോ നീ...
നിന്‍ കുളിര്‍ ചൂടാന്‍....നിറമാലകളണിയാന്‍...
നിന്‍ കുളിര്‍ ചൂടാന്‍ നിന്‍ നിറമാലകളണിയാന്‍
ആയിരം ദലങ്ങളാല്‍ ആ വര്‍ണ്ണജാലം സിരകളിലേറ്റാന്‍
ആര്‍ദ്രയായി കാത്തിരിപ്പൂ....പൂനിലാ കന്യക
ഈ പൂനിലാ കന്യക...
ഈ മേദിനിയില്‍ പൂമഴ പെയ്യാന്‍ വരുകില്ലേ...
ഓര്‍മ്മകള്‍തന്‍ പൂപ്പാലികകള്‍ നീ തരുകില്ലേ....
വരുകില്ലേ.......തരുകില്ലേ.....
വസന്തമേ വസന്തമേ പറയൂ....
വസന്തമേ വസന്തമേ പറയൂ...
വസന്തമേ......