ദേവാ...ദേവാ .....
നിനക്കായ് നറുമണം ചൊരിയുന്ന
തുളസിക്കതിരാണു ഞാന്‍ (2)
ഈ വിശ്വമാകും പൂജാമുറിയിലെ
ചന്ദനത്തിരിയാണു ഞാന്‍
ദേവാ ചന്ദനത്തിരിയാണു ഞാന്‍
(ദേവാ..ദേവാ...)
പരിശുദ്ധസ്നേഹം കണ്ണുനീരാണെങ്കില്‍
എനിക്കു മിഴിനീര് മതി എന്നും
എനിക്കു മിഴിനീര് മതി
താമരപ്പൂവായ്...താമരപ്പൂവായ്
നിന്നുടെ കാല്ക്കല് താണുതൊഴാന്മോഹം
നിത്യം താണുതൊഴാന് മോഹം
(ദേവാ...ദേവാ നിനക്കായ് നറുമണം..)
പാവനത്യാഗം എരിതീയാണെങ്കില്
എനിക്കു ചെന്തീ മതി എന്നും
എനിക്കു ചെന്തീ മതി
ഹൃദയത്തിന് മധുരം
ഹൃദയത്തിന് മധുരം നിന്നുടെചുണ്ടില്‍
നേദിക്കുവാന്‍ ദാഹം..ദേവാ ..
നേദിക്കുവാന്‍ ദാഹം...
(ദേവാ...ദേവാ നിനക്കായ് നറുമണം..)