പാടുന്ന ഗാനത്തിൻ ഈണങ്ങൾ മാറ്റുന്ന
കാറ്റു വാഴും പൂവനം (2)
ഓളം തുള്ളുന്നെന്നിൽ
മോഹം ഒരു മോഹം
രാഗങ്ങളാക്കാമോ തെന്നലേ എന്നെന്നും
(പാടുന്ന...)
ഈ വഴിയേ പുള്ളിപ്പൊൻ
തൂവലിൽ ചന്ദനം ചാർത്തി
പോവതെങ്ങോ
കുന്നത്തുങ്കാവിലെ കോവിൽ പിറാവേ
നിറകതിരാടുന്ന പാടം
വഴിയിൽ കാണിച്ചു തന്നാൽ(2)
പോരാമോ എന്നോടൊപ്പം നീ
പൂരം കാണാൻ തിരികെ വരാം എന്നെന്നും
(പാടുന്ന...)
ഓരങ്ങളിൽ പച്ചില
ക്കുമ്പിളിൽ പൂക്കളുമേന്തി
പോയ് വരൂ നീയെന്നോതി
കൈ വീഴും തെറ്റികൾ നീളേ
മണിമുകിലാടുന്നു മേലേ
കിളിമൊഴി കേൾക്കുന്നു താഴേ (2)
കാണുന്നു നല്ല ശകുനങ്ങൾ
കണിയായതു പുതുപൂക്കാലം എന്നെന്നും
(പാടുന്ന..)