മ്...
ഇന്നീരാവില്‍ നിഴലായ് നീ....
ഇന്നീരാവില്‍ നിഴലായ് നീ
കണ്ണീരോടെ മറയുന്നു മെല്ലെ നീ
നിലാപ്പാളിയായ് നേര്ക്കുമോര്മ്മകള്
വരവായിതിലേ നിറമാരിയായ്
മനമാകെ കുളിരായ് നിന്നോര്‍മ്മകള്‍
മ്......
മനം നേര്ന്നതല്ലയോ കരം ചേര്‍ന്നതല്ലയോ
അകന്നിരിക്കുമ്പൊഴും അടുക്കുന്നതില്ലയോ
മഴവില്ലുമാഞ്ഞുവോ തളിര്ക്കാലമെന്നപോല്
ദൂരത്തകന്നുവോ മോഹങ്ങളോമനേ?
മലര് പൂത്തതല്ലയോ നിറം വാര്ന്നതല്ലയോ
കനല്ക്കാറ്റിലിന്നെന്തേ കരിയുന്നിതാശകള്
സുഖസ്വപ്ന നിദ്രകള്‍ കഴിഞ്ഞുവോ കാലമേ
അകലത്തണഞ്ഞുവോ വെളിച്ചമിന്നോമനേ?