varnnippathengine nin nadanaleela
വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല
സുന്ദര രാസലീല നന്ദഗോപാലാ
മോഹനഹേമന്ത ചന്ദ്രികയില്‍
രാഗമുരളിതൂകും സ്വരസുധയില്‍
കാലില്‍ച്ചിലങ്ക കുലുങ്ങി കാഞ്ചികളരയില്‍ കുലുങ്ങി
ശ്യാമളപൂമേനി കാണ്‍കെ മധുവഞ്ചും
പാല്‍പ്പുഞ്ചിരി തഞ്ചും
ചെഞ്ചൊടികളാല്‍ കൊഞ്ചും സുന്ദരികള്‍ തന്‍ കൂടെ
കാമവര്‍ദ്ധിനിയാം കാനനമുരളിയില്‍
കവിതതുളുമ്പും ഗീതികള്‍ തൂകി
അഴകൊഴുകി മധുമാരിതന്‍ അലയിളകി മനം തഴുകി
സാരംഗനേത്രകളുമായ് നവ ഭംഗിയൊടു കുഴലൂതി
പുതുരാഗ ഭംഗിയില്‍പ്പാടി ചാഞ്ചാടി നടനമാടി