Varnnavum neeye

വർണ്ണവും നീയെ
Year
Language

വർണ്ണവും നീയെ വസന്തവും നീയെ
വർഷവും നീയെ ഹർഷവും നീയെ
ഗാനവും നീയെ ഗഗനവും നീയെ
സാഗരം നീയെ സായൂജ്യം നീയെ
വർണ്ണവും നീയെ വസന്തവും നീയെ

ഉഷസ്സിൻ അമ്പല മണിദീപ ജ്വലനം
ഉണരും നിൻ കണ്ണിലതിൻ പ്രതിഫലനം
ഉഷസ്സിനെ തൊഴുമോ ദേവിയെ തൊഴുമോ ?
ആ‍ാ..ആ‍ാ...
ഉഷസ്സിനെ തൊഴുമോ ദേവിയെ തൊഴുമോ ?
ഉത്തരമദ്വൈത ചിന്തയായൊഴുകീ
ഉഷസ്സു നീ തന്നെയല്ലോ
എന്റെ മനസ്സും നീതന്നെയല്ലോ ?
വർണ്ണവും നീയെ വസന്തവും നീയെ

ഉറക്കം ലാളിക്കും മമസ്വപ്ന ഗാനം
ഉണരും നേരത്ത്‌ നിൻനാവിലുണരും (ഉറക്കം..)
എനിക്കു ചിരിക്കാൻ നിൻ ചുണ്ടു വേണം
എനിക്കെന്തും കാണാൻ നിൻ മിഴിപ്പൂക്കൾ വേണം
പ്രഭവം നീ തന്നെയല്ലോ
എന്റെ പ്രപഞ്ചം നീ മാത്രമല്ലോ (വർണ്ണവും..)

varṇṇavuṁ nīyĕ vasandavuṁ nīyĕ
varṣavuṁ nīyĕ harṣavuṁ nīyĕ
gānavuṁ nīyĕ gaganavuṁ nīyĕ
sāgaraṁ nīyĕ sāyūjyaṁ nīyĕ
varṇṇavuṁ nīyĕ vasandavuṁ nīyĕ

uṣassin ambala maṇidība jvalanaṁ
uṇaruṁ nin kaṇṇiladin pradiphalanaṁ
uṣassinĕ tŏḻumo deviyĕ tŏḻumo ?
āാ..āാ...
uṣassinĕ tŏḻumo deviyĕ tŏḻumo ?
uttaramadvaida sindayāyŏḻugī
uṣassu nī tannĕyallo
ĕnṟĕ manassuṁ nīdannĕyallo ?
varṇṇavuṁ nīyĕ vasandavuṁ nīyĕ

uṟakkaṁ lāḽikkuṁ mamasvapna gānaṁ
uṇaruṁ neratt‌ ninnāviluṇaruṁ (uṟakkaṁ..)
ĕnikku sirikkān nin suṇḍu veṇaṁ
ĕnikkĕnduṁ kāṇān nin miḻippūkkaḽ veṇaṁ
prabhavaṁ nī tannĕyallo
ĕnṟĕ prabañjaṁ nī mātramallo (varṇṇavuṁ..)