ആ ഹാഹഹാ...ഓഹോഹൊഹോ...
വർണ്ണത്തേരില്‍ വന്നൂ വസന്തം
മിഴികളില്‍ ഉന്മാദം....
മൊഴികളില്‍ സംഗീതം...
മിഴികളില്‍ ഉന്മാദം....
മൊഴികളില്‍ സംഗീതം...
മനസ്സിന്റെ മാന്ത്രികച്ചിത്രത്താഴു തുറന്നു
മണിയറ ജാലക വിരി ആടി ഉലഞ്ഞു
വിരിച്ചിട്ട മെത്തയില്‍ ചുളി നീര്‍ത്താന്‍ എത്തുന്നു
മണിത്തെന്നല്‍ മന്ദം മന്ദം പനിനീര്‍ വീശുന്നു
ഹൃദയങ്ങളേ....നളിനങ്ങളേ....
വർണ്ണത്തേരില്‍ വന്നൂ വസന്തം
മിഴികളില്‍ ഉന്മാദം....
മൊഴികളില്‍ സംഗീതം...
മിഴികളില്‍ ഉന്മാദം....
മൊഴികളില്‍ സംഗീതം...
നഭസ്സിന്റെ മായിക ചിത്രച്ചെപ്പു തുറന്നു
നവരത്ന സുന്ദരതാരങ്ങള്‍ ഉതിര്‍ന്നു
നവരാത്രിമണ്ഡപം ഒരുക്കുന്നു പൗര്‍ണ്ണമി
ചിലങ്കകള്‍ മന്ദം മന്ദം ജതികള്‍ പാടുന്നു
ഹൃദയങ്ങളേ....നളിനങ്ങളേ....
വർണ്ണത്തേരില്‍ വന്നൂ വസന്തം
മിഴികളില്‍ ഉന്മാദം....
മൊഴികളില്‍ സംഗീതം...
മിഴികളില്‍ ഉന്മാദം....
മൊഴികളില്‍ സംഗീതം...