Varnnarathannalil

വർണ്ണരഥങ്ങളിൾ
Year
Language

വർണ്ണരഥങ്ങളിൽ ഉഷസ്സണയുന്നു
വെള്ളിച്ചിറകു വീശി പകൽ മറയുന്നു
ഒന്നിനോടൊന്നും ചേരാതിവിടെ
നിയതി തൻ നിയമം തുടരുന്നു
തുടരുന്നു തുടരുന്നു തുടരുന്നു
(വർണ്ണരഥങ്ങളിൽ...)

പുഴകളൊഴുകി കടലിലണഞ്ഞാലും
പുഴയും കടലും ഒന്നാകുമോ
മലകൾ മണ്ണിൽ മുളച്ചാലും
മണ്ണും മലയും ഒന്നാകുമോ
മനസ്സും മനസ്സും ഒന്നാകുമോ
ഒന്നാകുമോ ഒന്നാകുമോ
(വർണ്ണരഥങ്ങളിൽ...)

തിരകൾ തീരം തേടി അണഞ്ഞാലും
തിരയും തീരവും ഒന്നാകുമോ
നിലാവിൻ മാറിൽ നിഴലുകൾ വീണാലും
നിഴലും നിലാവും ഒന്നാകുമോ
മനസ്സും മനസ്സും ഒന്നാകുമോ
ഒന്നാകുമോ ഒന്നാകുമോ
(വർണ്ണരഥങ്ങളിൽ...)

varṇṇarathaṅṅaḽil uṣassaṇayunnu
vĕḽḽicciṟagu vīśi pagal maṟayunnu
ŏnninoḍŏnnuṁ serādiviḍĕ
niyadi tan niyamaṁ tuḍarunnu
tuḍarunnu tuḍarunnu tuḍarunnu
(varṇṇarathaṅṅaḽil...)

puḻagaḽŏḻugi kaḍalilaṇaññāluṁ
puḻayuṁ kaḍaluṁ ŏnnāgumo
malagaḽ maṇṇil muḽaccāluṁ
maṇṇuṁ malayuṁ ŏnnāgumo
manassuṁ manassuṁ ŏnnāgumo
ŏnnāgumo ŏnnāgumo
(varṇṇarathaṅṅaḽil...)

tiragaḽ tīraṁ teḍi aṇaññāluṁ
tirayuṁ tīravuṁ ŏnnāgumo
nilāvin māṟil niḻalugaḽ vīṇāluṁ
niḻaluṁ nilāvuṁ ŏnnāgumo
manassuṁ manassuṁ ŏnnāgumo
ŏnnāgumo ŏnnāgumo
(varṇṇarathaṅṅaḽil...)