വര്‍ണ്ണങ്ങള്‍ വിവിധ വിവിധ വര്‍ണ്ണങ്ങള്‍ (൨)
മണ്ണിന്‍റെ മനസ്സിലെ ആവേശങ്ങള്‍
പുഷ്പങ്ങളില്‍ ജലതല്‍പങ്ങളില്‍ നഗ്നശില്‍പങ്ങളില്‍
പൊട്ടിച്ചിരിയ്ക്കുന്ന വര്‍ണ്ണങ്ങള്‍
വര്‍ണ്ണങ്ങള്‍ വിവിധ വിവിധ വര്‍ണ്ണങ്ങള്‍
ഹാ....................
നന്ദകുമാരനും രാധയും ഇല്ലാത്ത വൃംന്ദാവനമേ
ആ.....................
നന്ദകുമാരനും രാധയും ഇല്ലാത്ത വൃന്ദാവനമേ
മിന്നല്‍ക്കൊടികള്‍ പടരും നിന്‍ ജലവൃക്ഷത്തണലില്‍
പടവുകള്‍ ഇറങ്ങും പുഴയുടെ കരയില്‍ പാടാം നൃത്തമാടാം
പ്രതിമകള്‍ ഉതിര്‍ക്കും പതിറ്റടിപ്പൂവുകള്‍ ചൂടാന്‍
പതിറ്റടിപ്പൂവുകള്‍ ചൂടാന്‍
യാദവര്‍ ഇല്ലാത്ത ഗോകുലം ഇല്ലാത്ത യമുനാതടമേ
ഹിപ്പിപ്പാട്ടിന്‍ തടവിൽ ചിപ്പിവിളക്കുകള്‍ക്കരികില്‍
മദിര മണക്കും പുല്‍ത്തടികളില്‍ ഉറങ്ങാം പുണര്‍ന്നുറങ്ങാം
യുവകാമുകരുടെ രാസക്രീഡകള്‍ കാണാം
രാസക്രീഡകള്‍ കാണാം
വര്‍ണ്ണങ്ങള്‍ വിവിധ വിവിധ വര്‍ണ്ണങ്ങള്‍ (൨)
മണ്ണിന്‍റെ മനസ്സിലെ ആവേശങ്ങള്‍
പുഷ്പങ്ങളില്‍ ജലതല്‍പങ്ങളില്‍ നഗ്നശില്‍പങ്ങളില്‍
പൊട്ടിച്ചിരിയ്ക്കുന്ന വര്‍ണ്ണങ്ങള്‍
വര്‍ണ്ണങ്ങള്‍ വിവിധ വിവിധ വര്‍ണ്ണങ്ങള്‍