വർണ്ണപ്രദർശനശാലയിൽ
മോഹ പുഷ്പപ്രദർശനശാലയിൽ
ഒരു പൊൻതാമരയിതളിൽ നിന്നാടുന്ന
വരവർണ്ണിനീ നിനക്കഭിവാദനം
വർണ്ണപ്രദർശനശാലയിൽ...
ആയിരം പൗർണ്ണമിയൊരുമിച്ചു വന്നു നിൻ
അംഗമലങ്കരിച്ചു...
ആപാദചൂഢമാ മാലേയമാരുതൻ
ആർദ്ര ഗന്ധം നിറച്ചു
അനുഭൂതി അംഗനാരൂപമാർന്നവളേ
അഭിവാദനം നിനക്കഭിവാദനം
(വർണ്ണപ്രദർശനശാലയിൽ...)
അഞ്ജനച്ചോലതന്നാത്മാവു വന്നു നിൻ
അരക്കെട്ടിലിളകിയാടി
അന്നപൂർണ്ണേശ്വരി പാദചിലങ്കകൾ
ആ കാലിൽ താളമേകി
അനുരാഗം മൃദുസ്മിതമാക്കുവോളേ
അഭിവാദനം നിനക്കഭിവാദനം
(വർണ്ണപ്രദർശനശാലയിൽ....)
varṇṇapradarśanaśālayil
moha puṣpapradarśanaśālayil
ŏru pŏndāmarayidaḽil ninnāḍunna
varavarṇṇinī ninakkabhivādanaṁ
varṇṇapradarśanaśālayil...
āyiraṁ paurṇṇamiyŏrumiccu vannu nin
aṁgamalaṅgariccu...
ābādasūḍhamā māleyamārudan
ārdra gandhaṁ niṟaccu
anubhūdi aṁganārūbamārnnavaḽe
abhivādanaṁ ninakkabhivādanaṁ
(varṇṇapradarśanaśālayil...)
añjanaccoladannātmāvu vannu nin
arakkĕṭṭiliḽagiyāḍi
annabūrṇṇeśvari pādasilaṅgagaḽ
ā kālil tāḽamegi
anurāgaṁ mṛdusmidamākkuvoḽe
abhivādanaṁ ninakkabhivādanaṁ
(varṇṇapradarśanaśālayil....)