(M) വെള്ളിനിലാ തുള്ളികളോ കണ്പീലിയില്
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ ഏതോ പ്രിയ ഗീതം
(F) വെള്ളിനിലാ തുള്ളികളോ കണ്പീലിയില്
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
(M) മറഞ്ഞു നിന്നെന്തിനെന്‍ മനസ്സിലെ കുങ്കുമം
തളിര്‍വിരല്‍ തുമ്പിനാല്‍ കവര്‍ന്നു നീ ഇന്നലെ
(F) ജന്മ കടങ്ങളിലൂടെ വരും നിന് കാല്പാടുകള് പിന്തുടരാന്
എന്റെ മനസ്സിലലിഞ്ഞുരുകും നിന്റെ പ്രസാദം പങ്കിടുവാന്‍
(M) മഞ്ഞിതൾ മൂടുമൊരോര്‍മ്മകളില്‍ ഒരു പൊന്‍തിരിയായ് ഞാന്‍ പൂത്തുണരാന്‍
(F) വെള്ളിനിലാ തുള്ളികളോ കണ്പീലിയില്
(M) തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
(F) വിരിഞ്ഞൊരെന്‍ മോഹമായ് വരം തരാന്‍ വന്നു നീ
നിറഞ്ഞൊരെന്‍ കണ്‍കളില്‍ സ്വരാഞ്ജനം ചാര്‍ത്തി നീ
(M) എന്റെ കിനാക്കുളിരമ്പിളിയേ എന്നെയുണർത്തും പുണ്യലതേ
തങ്കവിരല്‍ തൊടുമാ നിമിഷം താനേ ഒരുങ്ങും തംബുരുവേ
(F) പെയ്തലിയുന്ന പകല്‍മഴയില്‍ ഒരു പാല് പുഴയായ് ഞാന്‍ വീണൊഴുകാം
(M) വെള്ളിനിലാ തുള്ളികളോ കണ്പീലിയില്
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
(F) വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ
(D) ഏതോ പ്രിയ ഗീതം
വെള്ളിനിലാ തുള്ളികളോ കണ്പീലിയില്
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍