ഓലവാലന്‍കിളിയൊന്നെന്‍ - ഓമല്‍ക്കൂട്ടില്‍
കണിയായ് - ഒരു നെല്‍ക്കതിര്‍മണിയും
കൊണ്ടൊരുനാളരികെ വരും
ഒരു പാട്ടിന് നൂലിഴയില്‍...
അരിയമണിത്താലി കോര്‍ത്തുതരും
(ഓലവാലന്‍...)
അകലെയെഴും പൂങ്കുലതന് അംഗരാഗവുമായ്
കൂടണയും കാറ്റലയില്‍ കാമന നീന്തുകയായ്
എന്നില്‍ നിന്നില്‍ വീണ്ടും കളരവമുയരുകയായ്
ഒരു കുയിലിണ പാടുകയായ്...
(ഓലവാലന്‍...)
പോക്കുവെയില്‍ പടവുകളില്‍ പൊന്നുരുക്കുകയോ
താഴ്വരയില് പുല്ക്കൊടിയില് താരമുദിക്കുകയോ
മണ്ണില്‍ വിണ്ണില്‍ വീണ്ടും പുതുമണമുണരുകയായ്
നവ കലികകള്‍ വിരിയുകയായ്....
(ഓലവാലന്‍...)