കാക്ക കരിമ്പുമുത്തേ
കൂക്കൂ കുയില്ക്കുറുമ്പേ
പൂക്കാ ചിലമ്പുമൊട്ടേ
പുത്തന്‍ ചിരിപ്പളുങ്കേ
വാ..വാ..വെയിൽക്കിളീ പാടൂ മഴക്കിളീ
മിന്നേ മിന്നാമിനുങ്ങേ....
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
(കാക്ക കരിമ്പുമുത്തേ ....)
സേഫ്റ്റെന് ടിപ്പൂ സമ്മാനപ്പൂ
ചാറ്റല്മഴതന് സിങ്കാരപ്പൂ
റോജാറാണി റാക്കമ്മപ്പൂ
റെയിന്‍ബോ വീലില്‍ ചാഞ്ചക്കം വാ
മിന്നാരം മിനുക്കം മൂവന്തിപ്പതക്കം
മനസ്സിൻ തുടിയില്‍ തരനംകൊട്ടും മേളം
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
(കാക്കകരിമ്പു മുത്തേ ....)
തപ്പോ താളം ഡപ്പാങ്കൂത്തു്
തങ്കക്കൊലുസ്സിന്‍ താളം വേയ്ച്ചു്
കന്നിപ്പെണ്ണിന് കണ്ണില്‍ വാച്ച്
കാതൽക്കാലം സൊല്ലും മൂച്ചു്
ശിങ്കാരിക്കുറുമ്പേ ശീനമുളക്കുഴമ്പേ
ഉമ്മാനംപറക്കും ആകാശക്കിളിയേ
ചിലമ്പും ചിറകില്‍ പതുങ്ങാന്‍ മുന്നില്‍ വായോ
ചിലമ്പും ചിറകില്‍ പതുങ്ങാന്‍ മുന്നില്‍ വായോ
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
(കാക്കകരിമ്പു മുത്തേ ....) (2)