Varamaruluga

വരമരുളുക
Work
Year
Language

വരമരുളുക വനദുര്‍ഗ്ഗേ ദുര്‍ഗ്ഗേ
വസന്തവന രുദ്രേ ദുര്‍ഗ്ഗേ
വരമരുളുക വനദുര്‍ഗ്ഗേ

കര്‍പ്പൂരത്താലങ്ങള്‍ നടയില്‍ കൊളുത്തി
ചെത്തിപ്പൂമാലകള്‍ മേനിയില്‍ ചാര്‍ത്തി
സംക്രമസന്ധ്യകള്‍ വഴിപാടുനേരുന്നു
കുങ്കുമക്കാവടി അഭിഷേകങ്ങള്‍
വരമരുളുക വനദുര്‍ഗ്ഗേ.......

പൂജിച്ചെടുത്തോരീ പൊന്നുടവാളും
പൂവും പ്രസാദവും പഞ്ചാമൃതവും
അടിയങ്ങള്‍ക്കരുളണം അഷ്ടൈശ്വര്യങ്ങള്‍
അന്നപൂര്‍ണ്ണേശ്വരി മംഗളദായിനി
വരമരുളുക വനദുര്‍ഗ്ഗേ.......

varamaruḽuga vanadurgge durgge
vasandavana rudre durgge
varamaruḽuga vanadurgge

karppūrattālaṅṅaḽ naḍayil kŏḽutti
sĕttippūmālagaḽ meniyil sārtti
saṁkramasandhyagaḽ vaḻibāḍunerunnu
kuṅgumakkāvaḍi abhiṣegaṅṅaḽ
varamaruḽuga vanadurgge.......

pūjiccĕḍuttorī pŏnnuḍavāḽuṁ
pūvuṁ prasādavuṁ pañjāmṛtavuṁ
aḍiyaṅṅaḽkkaruḽaṇaṁ aṣṭaiśvaryaṅṅaḽ
annabūrṇṇeśvari maṁgaḽadāyini
varamaruḽuga vanadurgge.......