മലർക്കിനാവിന്റെ മാണിക്യത്തൊട്ടിൽ
മനസ്സിൽ നമ്മൾ കെട്ടി
എൻ മണിത്തൊട്ടിലിൽ നിന്നെയുറക്കി
നിൻ മണിത്തൊട്ടിലിൽ എന്നെയുറക്കി
സ്വപ്നത്തിൽ നവരത്നചുമരുകളിൽ നാം
ചിത്രങ്ങളെഴുതിയാൽ പോരാ
മുത്തിന്റെ മുത്തിനായ് തൊട്ടിലുണ്ടാക്കുവാൻ
മുത്തും പവിഴവും പോരാ
നിന്റെ ചിരിയാകെ എടുത്താലോ
എന്റെ കൊതിയാകെ കൊടുത്താലോ
(നിന്റെ ചിരിയാകെ....)
(മലർക്കിനാവിന്റെ.....)
ചിന്തതൻ ശ്രുതിചേർത്ത വീണകളിൽ നാം
പൊൻവിരലോടിച്ചാൽ പോരാ
(ചിന്തതന്‍....)
തങ്കത്തിൻ തങ്കത്തെ താരാട്ടിപ്പാടുവാൻ
താളവും രാഗവും പോരാ
നിന്റെ കുളിരാകെ എടുത്താലോ
എന്റെ സുഖമാകെ കൊടുത്താലോ
(മലർക്കിനാവിന്റെ.....)