Varadayaay vaalunna

വരദയായ് വാഴുന്ന
Work
Year
Language

ഓഹോ...ഓ....
വരദയായ് വാഴുന്ന ദേവി
പ്രബലയായ് വാഴുന്ന ദേവി
കരളിന്‍ മണ്‍കലത്തില്‍ പൊങ്കാലയുമായ്
കടമിഴിതന്‍ കതിരണിയായ്
തിരുനടയില്‍ വന്നൂ ഞങ്ങള്‍
വരദയായ് വാഴുന്ന ദേവി

അസുരരെ കൊല്ലാനായ് അവതരിക്കുന്നു നീ
അവനിയില്‍ ധര്‍മ്മത്തിന്‍ തെളിവുപോലെ
കരുണയ്ക്കും മഹിമയ്ക്കും കേദാരമായെന്നും
ലോകങ്ങള്‍ കാക്കും കൌശികിയേ

പലവിധ നന്മയ്ക്കായ് പുലരുകയല്ലോ നീ
ഇരുളിന്റെ ലോകത്തില്‍ ഉഷസ്സുപോലെ
അഗതിക്കും അടിമയ്ക്കും ആശ്വാസമായെന്നും
ആലംബമേകും ഈശ്വരിയേ

oho...o....
varadayāy vāḻunna devi
prabalayāy vāḻunna devi
karaḽin maṇgalattil pŏṅgālayumāy
kaḍamiḻidan kadiraṇiyāy
tirunaḍayil vannū ñaṅṅaḽ
varadayāy vāḻunna devi

asurarĕ kŏllānāy avadarikkunnu nī
avaniyil dharmmattin dĕḽivubolĕ
karuṇaykkuṁ mahimaykkuṁ kedāramāyĕnnuṁ
logaṅṅaḽ kākkuṁ kaൌśigiye

palavidha nanmaykkāy pularugayallo nī
iruḽinṟĕ logattil uṣassubolĕ
agadikkuṁ aḍimaykkuṁ āśvāsamāyĕnnuṁ
ālaṁbameguṁ īśvariye