Vandikkaaran beeraan kaakka

വണ്ടിക്കാരന്‍ ബീരാന്‍ കാക്ക
Year
Language

വണ്ടിക്കാരന്‍ ബീരാന്‍ കാക്കാ
രണ്ടാംകെട്ടിനു പൂതിവെച്ച്
കൊണ്ടോട്ടീച്ചെന്ന് കണ്ട് തണ്ടുകാരിപ്പാത്തുമ്മാനെ
സല്‍ക്കാരം കയിഞ്ഞപ്പോ പാത്തുമ്മാ പറയണ്
ഇക്കാര്യം നടപ്പില്ലാന്ന് നിക്കാഹിന്
തല്‍ക്കാലം മനസ്സില്ലെന്ന്.....

ചെമ്പന്‍ കണ്ണില്‍ കരിമഷിതേച്ച്
കൊമ്പന്‍ മീശയിമരിഞ്ഞുവെച്ച്
പട്ടുറുമാലില്‍ സെന്റുപുരട്ടി
മൊട്ടത്തലയില്‍ കെട്ടും കെട്ടി
തീവണ്ടികേറിവന്ന കാക്കാന്റെ കല്‍ബില്
തീപ്പട്ടിയുരക്കണ് പാത്തുമ്മാ
തീപ്പെട്ടിയുരക്കണ് പാത്തുമ്മാ

കടവിലെ ഖദീശുമ്മാ കാര്യം കേട്ടിട്ടൊന്നുചിരിച്ച്
വയനാടന്‍ മഞ്ഞളരച്ച് ബീരാന്‍ കാക്ക നാടുപിടിച്ച്
അയലത്തെ മൊല്ലാക്കാക്ക് കൈനീട്ടം കൊടുത്തപ്പം
ഐക്കല്ലൊന്നോതിക്കെട്ടി കയ്യുമ്മെ മൊല്ലാ
മൈക്കണ്ണിയാളുടെ ഖല്‍ബുമാറ്റുവാന്‍

ഏലസ്സും കെട്ടിവീണ്ടും നാമൂസുകാരിയോട്
കാനേത്തുകാര്യമോതാന്‍ തീവണ്ടികേറിപക്ഷേ
ഏലത്തോട്ടത്തിലുള്ളൊരാലിക്കുട്ടിയുമൊത്ത്
ആയിടെ നാടുവിട്ടു പാത്തുമ്മാ

വണ്ടിക്കാരന്‍ ബീരാന്‍ കാക്കാ....

vaṇḍikkāran bīrān kākkā
raṇḍāṁkĕṭṭinu pūdivĕcc
kŏṇḍoṭṭīccĕnn kaṇḍ taṇḍugārippāttummānĕ
salkkāraṁ kayiññappo pāttummā paṟayaṇ
ikkāryaṁ naḍappillānn nikkāhin
talkkālaṁ manassillĕnn.....

sĕmban kaṇṇil karimaṣidecc
kŏmban mīśayimariññuvĕcc
paṭṭuṟumālil sĕnṟuburaṭṭi
mŏṭṭattalayil kĕṭṭuṁ kĕṭṭi
tīvaṇḍigeṟivanna kākkānṟĕ kalbil
tīppaṭṭiyurakkaṇ pāttummā
tīppĕṭṭiyurakkaṇ pāttummā

kaḍavilĕ khadīśummā kāryaṁ keṭṭiṭṭŏnnusiricc
vayanāḍan maññaḽaracc bīrān kākka nāḍubiḍicc
ayalattĕ mŏllākkākk kainīṭṭaṁ kŏḍuttappaṁ
aikkallŏnnodikkĕṭṭi kayyummĕ mŏllā
maikkaṇṇiyāḽuḍĕ khalbumāṭruvān

elassuṁ kĕṭṭivīṇḍuṁ nāmūsugāriyoṭ
kānettugāryamodān dīvaṇḍigeṟibakṣe
elattoṭṭattiluḽḽŏrālikkuṭṭiyumŏtt
āyiḍĕ nāḍuviṭṭu pāttummā

vaṇḍikkāran bīrān kākkā....