Vandikkaaraa vandikkaaraa

വണ്ടിക്കാരാ വണ്ടിക്കാരാ
Year
Language

വണ്ടിക്കാരാ വണ്ടിക്കാരാ വഴി വിളക്കു തെളിഞ്ഞു
സ്വപ്നം കണ്ടു നടക്കും നീയൊരു
സ്വാഗത ഗാനം കേട്ടു
നാളെ... നാളെ ...നാളെ...(വണ്ടി)

കുത്തഴിഞ്ഞു കിടന്ന നിൻ ജീവിത
പുസ്തകത്താളിന്മേൽ ഒരു
കൊച്ചു കൈവിരൽ ആദ്യമെഴുതിയ
ചിത്രം കണ്ടൂ നീ (കൊച്ചു)
നാളെ ...നാളെ ... നാളെ ... (വണ്ടി)

ഒറ്റക്കമ്പി മുറുക്കിയ ജീവിത
മുത്തണി വീണയിന്മേൽ ഒരു
കൊച്ചു കൈവിരൽ ആദ്യമുയർത്തിയ
ശബ്ദം കേട്ടു നീ
നാളെ... നാളെ... നാളെ ...(വണ്ടി)

vaṇḍikkārā vaṇḍikkārā vaḻi viḽakku tĕḽiññu
svapnaṁ kaṇḍu naḍakkuṁ nīyŏru
svāgada gānaṁ keṭṭu
nāḽĕ... nāḽĕ ...nāḽĕ...(vaṇḍi)

kuttaḻiññu kiḍanna nin jīvida
pustagattāḽinmel ŏru
kŏccu kaiviral ādyamĕḻudiya
sitraṁ kaṇḍū nī (kŏccu)
nāḽĕ ...nāḽĕ ... nāḽĕ ... (vaṇḍi)

ŏṭrakkambi muṟukkiya jīvida
muttaṇi vīṇayinmel ŏru
kŏccu kaiviral ādyamuyarttiya
śabdaṁ keṭṭu nī
nāḽĕ... nāḽĕ... nāḽĕ ...(vaṇḍi)