Vanavedan ambeyda

വനവേടൻ അമ്പെയ്ത
Year
Language

വനവേടനമ്പെയ്ത വര്‍ണ്ണമയിലേ മാറില്‍
ശരമേറ്റു പിടയുന്ന സ്വര്‍ണ്ണമയിലേ.....
(വനവേടനമ്പെയ്ത......)
ആ..ആ...ആ.....ആ....ആ‍ആ‍ആആ.....
മരണനൃത്തമാടൂ....രുധിരനൃത്താമാടൂ....
പ്രതികാരനൃത്തമാടൂ....
ആ...ആ...ആ...
പ്രതികാരനൃത്തമാടൂ....
വനവേടനമ്പെയ്ത വര്‍ണ്ണമയിലേ മാറില്‍
ശരമേറ്റു പിടയുന്ന സ്വര്‍ണ്ണമയിലേ.....

ആ..ആ...ആ...ആ‍ആ‍ആആ....
കാട്ടാളന്‍ ഞെരിയ്ക്കുമെന്‍ കണ്ഠത്തില്‍ നിന്നൊഴുകും
പാട്ടിന്റെ താളത്തിനൊപ്പമായ്...
(കാട്ടാ‍ളന്‍.....)
ചാട്ടതന്‍ അടിയേറ്റു ചിതറിത്തെറിച്ചൊരു
രക്തം തുളുമ്പുമീ വേദിയില്‍....

വനവേടനമ്പെയ്ത വര്‍ണ്ണമയിലേ മാറില്‍
ശരമേറ്റു പിടയുന്ന സ്വര്‍ണ്ണമയിലേ.....

ആ....ആ‍...ആ.....ആ‍......
മൃത്യുവിന്റെ രംഗപൂജാ നൃത്തത്തിന്നൊപ്പമായ്
പൊട്ടിപൊട്ടി തെറിയ്ക്കട്ടേ ചങ്ങല....
(മൃത്യുവിന്റെ.....)
തീപിടിച്ച മയില്‍പ്പീലി ചുറ്റും ചിതറുന്ന
തീപ്പൊരിയാലുയരട്ടേ പാവകന്‍...

വനവേടനമ്പെയ്ത വര്‍ണ്ണമയിലേ മാറില്‍
ശരമേറ്റു പിടയുന്ന സ്വര്‍ണ്ണമയിലേ.....

കരചരണത്തിനു ശക്തി നല്‍കുക...
കപാലകുണ്ഡലയാം ജനനീ....
(കരചരണത്തിനു.......)
പകരം വീട്ടാന്‍ കരുത്തു നല്‍കുക
കളരിയില്‍ വാഴും കാളീ.....
മഹാകാളീ....മഹാകാളീ....

vanaveḍanambĕyda varṇṇamayile māṟil
śarameṭru piḍayunna svarṇṇamayile.....
(vanaveḍanambĕyda......)
ā..ā...ā.....ā....āāāā.....
maraṇanṛttamāḍū....rudhiranṛttāmāḍū....
pradigāranṛttamāḍū....
ā...ā...ā...
pradigāranṛttamāḍū....
vanaveḍanambĕyda varṇṇamayile māṟil
śarameṭru piḍayunna svarṇṇamayile.....

ā..ā...ā...āāāā....
kāṭṭāḽan ñĕriykkumĕn kaṇḍhattil ninnŏḻuguṁ
pāṭṭinṟĕ tāḽattinŏppamāy...
(kāṭṭāḽan.....)
sāṭṭadan aḍiyeṭru sidaṟittĕṟiccŏru
raktaṁ tuḽumbumī vediyil....

vanaveḍanambĕyda varṇṇamayile māṟil
śarameṭru piḍayunna svarṇṇamayile.....

ā....ā...ā.....ā......
mṛtyuvinṟĕ raṁgabūjā nṛttattinnŏppamāy
pŏṭṭibŏṭṭi tĕṟiykkaṭṭe saṅṅala....
(mṛtyuvinṟĕ.....)
tībiḍicca mayilppīli suṭruṁ sidaṟunna
tīppŏriyāluyaraṭṭe pāvagan...

vanaveḍanambĕyda varṇṇamayile māṟil
śarameṭru piḍayunna svarṇṇamayile.....

karasaraṇattinu śakti nalguga...
kabālaguṇḍalayāṁ jananī....
(karasaraṇattinu.......)
pagaraṁ vīṭṭān karuttu nalguga
kaḽariyil vāḻuṁ kāḽī.....
mahāgāḽī....mahāgāḽī....