Vanasree mukham

വനശ്രീ മുഖം
Work
Year
Language

വനശ്രീ മുഖംനോക്കി വാല്‍ക്കണ്ണെഴുതുമീ പനിനീര്‍ത്തടാകമൊരു പാനപാത്രം
മന്വന്തരങ്ങളാം മാന്‍പേടകള്‍ കണ്ടു
മനസ്സുതുറന്നിട്ടൊരിന്ദ്രനീലം
(വനശ്രീ...
കൊഴിയാത്തൊരോര്‍മ്മപോലെങ്ങും നിറയുമി
ഓംകാര തീര്‍ത്ഥത്തില്‍ മുങ്ങിയാലോ
അകില്‍പുകയില്‍ കൂന്തല്‍ തോര്‍ത്തി ഞാനവിടുത്തെ-
യണിമാറില്‍ പൂണൂലായ് കുതിര്‍ന്നാലോ
പ്രേമത്തില്‍ താളിയോല ഗ്രന്ഥങ്ങള്‍നോക്കി
പ്രകൃതിയിന്നൊരുക്കുന്നു നിന്നെ
രതി പ്രണയകാവ്യമായ്ത്തന്നെ
(വനശ്രീ...
പര്‍ണ്ണശാലകളില്‍ ഹോമാഗ്നിയായ് ജ്വലിക്കുന്നു
നമ്മുടെ ജനിമന്ത്ര രതിവേഗങ്ങള്‍
വസന്തങ്ങളാകുന്നു ഇതളിടും സ്പര്‍ശങ്ങള്‍
ശിശിരങ്ങള്‍ തീര്‍ക്കുന്നു നിര്‍വേദലയങ്ങള്‍
തൃക്കയ്യില്‍ താംബൂല തളികയുമായി
ത്രിത്വങ്ങള്‍ വിളിക്കുന്നു നിന്നെ
അനുരക്ത കാമനായ്ത്തന്നെ..
(വനശ്രീ...

vanaśrī mukhaṁnokki vālkkaṇṇĕḻudumī paninīrttaḍāgamŏru pānabātraṁ
manvandaraṅṅaḽāṁ mānpeḍagaḽ kaṇḍu
manassuduṟanniṭṭŏrindranīlaṁ
(vanaśrī...
kŏḻiyāttŏrormmabolĕṅṅuṁ niṟayumi
oṁkāra tīrtthattil muṅṅiyālo
agilbugayil kūndal tortti ñānaviḍuttĕ-
yaṇimāṟil pūṇūlāy kudirnnālo
premattil tāḽiyola grandhaṅṅaḽnokki
prakṛtiyinnŏrukkunnu ninnĕ
radi praṇayagāvyamāyttannĕ
(vanaśrī...
parṇṇaśālagaḽil homāgniyāy jvalikkunnu
nammuḍĕ janimandra radivegaṅṅaḽ
vasandaṅṅaḽāgunnu idaḽiḍuṁ sparśaṅṅaḽ
śiśiraṅṅaḽ tīrkkunnu nirvedalayaṅṅaḽ
tṛkkayyil tāṁbūla taḽigayumāyi
tritvaṅṅaḽ viḽikkunnu ninnĕ
anurakta kāmanāyttannĕ..
(vanaśrī...