മന്മഥന്റെ കൊടിയടയാളം മത്സ്യമെന്നു കേട്ടൂ ഞാന്‍
എന്‍ പ്രിയേ നിന് കണ്ണില്‍ ഇന്നാ പൊന്‍പതാക കണ്ടൂ ഞാന്‍
(മന്മഥന്റെ....)
മന്മഥന്റെ കൊടിയടയാളം മത്സ്യമെന്നു കേട്ടൂ ഞാന്‍....
കാമദേവനേന്തും ചാപം കരിമ്പെന്നു കേട്ടൂ ഞാന്‍..
കാമദേവനേന്തും ചാപം കരിമ്പെന്നു കേട്ടൂ ഞാന്‍
മധുമൊഴീ നിന് ചുണ്ടില്‍ നിന്നാ മധുരമാസ്വദിച്ചൂ ഞാന്‍...
ആ..ആഹാഹാ...ആഹാഹാ...ഹാഹാ..ഹാഹാ..ആ...
മന്മഥന്റെ കൊടിയടയാളം മത്സ്യമെന്നു കേട്ടൂ ഞാന്‍....
മനസിജന്റെ മായാബാണം മലരെന്നു കേട്ടൂ ഞാന്‍
കണ്മണീ നിന് കവിളില്‍ പൊന്നിന് കളിച്ചെണ്ടു കണ്ടൂ ഞാന്‍
ആ..ആഹാഹാ...ആഹാഹാ...ഹാഹാ..ഹാഹാ..ആ....
മന്മഥന്റെ കൊടിയടയാളം മത്സ്യമെന്നു കേട്ടൂ ഞാന്‍
എന്‍ പ്രിയേ നിന് കണ്ണില്‍ ഇന്നാ പൊന്‍പതാക കണ്ടൂ ഞാന്‍
മന്മഥന്റെ കൊടിയടയാളം മത്സ്യമെന്നു കേട്ടൂ ഞാന്‍....