You are here

Sivamallippoo

Title (Indic)
ശിവമല്ലിപ്പൂ
Work
Year
Language
Credits
Role Artist
Music Mohan Sithara
Performer KS Chithra
Writer Gireesh Puthenchery

Lyrics

Malayalam

ശിവമല്ലിപ്പൂ പൊഴിയ്ക്കും മാര്‍‌കഴിക്കാറ്റേ
ശിവകാമിക്കോവില്‍ ചുറ്റും മാമഴക്കാറ്റേ
വനമുല്ലയ്ക്കും വാര്‍ത്തുമ്പിയ്ക്കും
ഈ മുത്തണിമുത്തുകള്‍ കൊത്തിയെടുക്കണ
തത്തകളെത്തണ പൊങ്കലിനിക്കുറിയിത്തിരി-
യിത്തിരി മരതകമഴ വേണം വേണം
(ശിവമല്ലി)

പുഴയോരം വെയില്‍‌കായും പരല്‍‌മീനും ഈ ഞാനും
മഴനൂലില്‍ മണ്ണില്‍ നല്ലൊരൂഞ്ഞാലിട്ടോളാം
മലയോരം കുടില്‍‌മേയും നറുമഞ്ഞും ഈ ഞാനും
ചെറുചോളപ്പൂക്കള്‍‌കൊണ്ടു ചില്ലു മേഞ്ഞോളാം
ഈ വെണ്ണിലാവിന്റെ വെളിച്ചത്തില്‍
മിഴി മിന്നിമിനുങ്ങി നടന്നോളാം
മഞ്ഞളരഞ്ഞ മുകില്‍ച്ചെരുവില്‍
ചെറുകാറ്റുകണക്കു പറന്നോളം
കുത്തുവിളക്കു കൊളുത്തിയ രാവിന്‍
കുമ്പിളിലമ്പിളി പാലു കുറുക്കിയ താഴ്വരയില്‍
പൂമഴയായ് പുലര്‍മഴയായ്...
(ശിവമല്ലി)

മുടിയെല്ലാം മെടയാനായ് ഒരുകോടിപ്പൂ വേണം
വള വേണം ചാന്തു വേണം ചേലയും വേണം
അണിയാരം ചാര്‍ത്താനായ് അരപ്പവന്‍ വേറെ വേണം
വിളയാടും ബൊമ്മ വേണം കൊച്ചുപാപ്പാത്തീ
ഈ കോവിലിലാവണിയുത്സവമായ്
പല കോലമയില്‍ക്കളി കുമ്മികളായ്
പടകു തുഴഞ്ഞീപ്പുഴതാണ്ടി
പല വേലകള്‍ വിരുതുകള്‍ കാണേണം
വെള്ളരി വെറ്റില വച്ചു തൊഴാം
തിരുമുമ്പിലെ മുന്തിരിച്ചന്ദനമെട്ടടിമലരുഴിയാം
മനമുഴിയാം നിറമെറിയാം...
(ശിവമല്ലി)

English

śivamallippū pŏḻiykkuṁ mār‌kaḻikkāṭre
śivagāmikkovil suṭruṁ māmaḻakkāṭre
vanamullaykkuṁ vārttumbiykkuṁ
ī muttaṇimuttugaḽ kŏttiyĕḍukkaṇa
tattagaḽĕttaṇa pŏṅgalinikkuṟiyittiri-
yittiri maradagamaḻa veṇaṁ veṇaṁ
(śivamalli)

puḻayoraṁ vĕyil‌kāyuṁ paral‌mīnuṁ ī ñānuṁ
maḻanūlil maṇṇil nallŏrūññāliṭṭoḽāṁ
malayoraṁ kuḍil‌meyuṁ naṟumaññuṁ ī ñānuṁ
sĕṟusoḽappūkkaḽ‌kŏṇḍu sillu meññoḽāṁ
ī vĕṇṇilāvinṟĕ vĕḽiccattil
miḻi minniminuṅṅi naḍannoḽāṁ
maññaḽarañña mugilscĕruvil
sĕṟugāṭrugaṇakku paṟannoḽaṁ
kuttuviḽakku kŏḽuttiya rāvin
kumbiḽilambiḽi pālu kuṟukkiya tāḻvarayil
pūmaḻayāy pularmaḻayāy...
(śivamalli)

muḍiyĕllāṁ mĕḍayānāy ŏrugoḍippū veṇaṁ
vaḽa veṇaṁ sāndu veṇaṁ selayuṁ veṇaṁ
aṇiyāraṁ sārttānāy arappavan veṟĕ veṇaṁ
viḽayāḍuṁ bŏmma veṇaṁ kŏccubāppāttī
ī kovililāvaṇiyutsavamāy
pala kolamayilkkaḽi kummigaḽāy
paḍagu tuḻaññīppuḻadāṇḍi
pala velagaḽ virudugaḽ kāṇeṇaṁ
vĕḽḽari vĕṭrila vaccu tŏḻāṁ
tirumumbilĕ mundiriccandanamĕṭṭaḍimalaruḻiyāṁ
manamuḻiyāṁ niṟamĕṟiyāṁ...
(śivamalli)

Lyrics search