ഓ... മാരിമഴൈ ചൊരിന്തേ
മണ്ണിളം പെണ്ണു നനയ്ന്തേ
കണ്ണിലേ മോഹം വിരിഞ്ചേ
കാറ്റുകള്‍ വന്തുപൊതിഞ്ചേ
ആഹാഹാഹാ... ഓഹോഹോഹോ...
കുക്കു കുക്കു കുറുവാലി തത്തോം തിത്തോം തിരുതേയി
ഒന്നാം കൊമ്പില്‍ പോരാമോ എന്നോടിഷ്ടം കൂടാമോ
കത്തണവെയിലും മുത്തണമഴയും എത്തറവന്നേ പോയ്
അത്തറനാണം തത്തമ്മച്ചുണ്ടില് വെറ്റില ചോന്നേ പോയ്
കാത്തുകാത്തുമഴ പെയ്യേ കണ്ണേ നമ്പിമഴ പെയ്യെ
കാണാമാന്തളിരും പെയ്യെ കണ്ടാല്‍ മിണ്ടണതും പൊയ്യ്
കണ്ണാറച്ചേലുള്ള കസ്തൂരിക്കണ്ണേ കൈതോലപ്പായുണ്ടോ
പാലൂറും പുഞ്ചിരി പൂഞ്ചോലപ്പടവില്‍ പാടുന്ന പാട്ടുണ്ടോ
മഴവന്നു വിളിക്കുമ്പോ പോവാത്തതാരേ മയിലമ്മക്കളിയാണ്
കുളിരത്തു തണുക്കുമ്പോ കൂവാത്തതാര് മനസ്സൊരു കുയിലാണ്
കുറുവാല് കിളിയേ ചെറുതേന്മൊഴിയേ കുളിരുകോരു നീയ്
ഹേ കാത്ത് കാത്ത് മഴ............
പാടത്തുമേയണ വെമ്പാറക്കറുമ്പി പഞ്ചാരപ്പാലുണ്ടോ
മീനോളം കണ്ണുള്ള മാന്പേടക്കുഞ്ഞേ മിണ്ടാത്ത കൂടൊണ്ടോ
അരുവിയിലിറങ്ങുമ്പം മുങ്ങാത്തതാര് ചേലയ്ക്കുമൊരുചേല്
മദം കൊണ്ട് മണക്കുമ്പം നുള്ളാത്തതാര് മാറത്ത് മാമ്പൂവ്
പറയാനിനിയും പലതും പൊന്നേ പവിഴമുന്തിരി