Valagilukkum vaanambaadi

വളകിലുക്കും വാനമ്പാടി
Work
Year
Language

വളകിലുക്കും വാനമ്പാടീ
വഴിതെളിക്കാനാരാണ് ?
വഴിതെളിക്കാന്‍ വാനിലൊരു
മണിവിളക്കുണ്ട് മണിവിളക്കുണ്ട് (വളകിലുക്കും)

കുസൃതിക്കാരീ !
കുസൃതിക്കാരീ കൂരിരുട്ടില്‍
കൂടെ വരാനാരുണ്ട് ?
കൂടെ വരാന്‍ കാടുചുറ്റും
കുഞ്ഞിക്കാറ്റുണ്ട്

കാട്ടിനുള്ളില്‍ കാല്‍ തളര്‍ന്നാല്‍
കൈ പിടിക്കാനാരുണ്ട് ?
കാട്ടുമരക്കൊമ്പൊടിച്ചാല്‍
കൈവടിയാകും
കാട്ടിനുള്ളില്‍ കാല്‍ തളര്‍ന്നാല്‍
കൈ പിടിക്കാനാരുണ്ട് ?
കാട്ടുമരക്കൊമ്പൊടിച്ചാല്‍
കൈവടിയാകും

കുഴിയില്‍ വീണാലോ ?
ഞാന്‍ കരകയറ്റീടും
കുഴിയില്‍ വീണാലോ ?
ഞാന്‍ കരകയറ്റീടും
കള്ളന്‍ വന്നാലോ ?
ഞാന്‍ കാവലിരുന്നീടും
കള്ളന്‍ വന്നാലോ ?
ഞാന്‍ കാവലിരുന്നീടും

വഞ്ചകനാണെങ്കില്‍?
ഞാന്‍ വാളെടുത്തീടും
വഞ്ചകാണെങ്കില്‍ ?
ഞാന്‍ വാളെടുത്തീടും
വിശ്വസിക്കാമോ ?
ഓഹോ വിശ്വസിക്കാമേ..
വിശ്വസിക്കാമോ ?
ഓഹോ വിശ്വസിക്കാമേ(വളകിലുക്കും)
(കുസൃതിക്കാരീ!)

vaḽagilukkuṁ vānambāḍī
vaḻidĕḽikkānārāṇ ?
vaḻidĕḽikkān vānilŏru
maṇiviḽakkuṇḍ maṇiviḽakkuṇḍ (vaḽagilukkuṁ)

kusṛtikkārī !
kusṛtikkārī kūriruṭṭil
kūḍĕ varānāruṇḍ ?
kūḍĕ varān kāḍusuṭruṁ
kuññikkāṭruṇḍ

kāṭṭinuḽḽil kāl taḽarnnāl
kai piḍikkānāruṇḍ ?
kāṭṭumarakkŏmbŏḍiccāl
kaivaḍiyāguṁ
kāṭṭinuḽḽil kāl taḽarnnāl
kai piḍikkānāruṇḍ ?
kāṭṭumarakkŏmbŏḍiccāl
kaivaḍiyāguṁ

kuḻiyil vīṇālo ?
ñān karagayaṭrīḍuṁ
kuḻiyil vīṇālo ?
ñān karagayaṭrīḍuṁ
kaḽḽan vannālo ?
ñān kāvalirunnīḍuṁ
kaḽḽan vannālo ?
ñān kāvalirunnīḍuṁ

vañjaganāṇĕṅgil?
ñān vāḽĕḍuttīḍuṁ
vañjagāṇĕṅgil ?
ñān vāḽĕḍuttīḍuṁ
viśvasikkāmo ?
oho viśvasikkāme..
viśvasikkāmo ?
oho viśvasikkāme(vaḽagilukkuṁ)
(kusṛtikkārī!)