Valagilukkam talagilukkam

വളകിലുക്കം തളകിലുക്കം
Year
Language

വളകിലുക്കം തളകിലുക്കം
വായാടിക്കിളിയുടെ ചിരിമുഴക്കം ചിരിമുഴക്കം
സ്വര്‍ണ്ണക്കുടവുമായ് മാനത്തു നിന്നും
പുലരിപ്പെണ്ണിന്റെ പടിയിറക്കം

കാണാനഴകുള്ള പൂവേ- മെല്ലെ
തൊട്ടാല്‍ ചുവക്കുന്ന പൂവേ
നിന്മുന്നില്‍ ഞാനൊരു മൊട്ട് പക്ഷേ
നിന്റെ മുള്ളിനു ഞാനൊരു മുള്ള്

മഞ്ഞിന്‍ നനവുള്ള കാറ്റേ എങ്ങും
തെന്നി നടക്കുന്ന കാറ്റേ
ആരോരുമില്ലാത്ത പാവം പക്ഷേ
ഈ കാണുന്നതെല്ലാം നിന്‍ സ്വന്തം

vaḽagilukkaṁ taḽagilukkaṁ
vāyāḍikkiḽiyuḍĕ sirimuḻakkaṁ sirimuḻakkaṁ
svarṇṇakkuḍavumāy mānattu ninnuṁ
pularippĕṇṇinṟĕ paḍiyiṟakkaṁ

kāṇānaḻaguḽḽa pūve- mĕllĕ
tŏṭṭāl suvakkunna pūve
ninmunnil ñānŏru mŏṭṭ pakṣe
ninṟĕ muḽḽinu ñānŏru muḽḽ

maññin nanavuḽḽa kāṭre ĕṅṅuṁ
tĕnni naḍakkunna kāṭre
ārorumillātta pāvaṁ pakṣe
ī kāṇunnadĕllāṁ nin svandaṁ