വള വേണോ... വള...
കുപ്പിവള ചിപ്പിവള
വെള്ളിവള സ്വര്‍ണ്ണവള
വള വേണോ വള ...
പൊന്നും തരിവള മിന്നും തരിവള
കന്നിപ്പെണ്ണിന്‍ മനസ്സിനൊക്കും പിരിവള
കരിവള തരിവള
പിരിവള മണിവള
കുപ്പിവള
പാര്‍വതിദേവിക്കും ഗംഗാദേവിക്കും
പരിഭവം തീര്‍ത്തുവച്ച മണിവള
ഇത് കയ്യിലിട്ടാല്‍ നാമദോഷം തീരും
നിനച്ചകാര്യം ഇരിക്കുംപോലെ നടക്കും
കല്ലുവള മുത്തുവള ശംഖുവള
(പൊന്നും)
പൂവിന്‍ പൊടിയാലെ വെണ്ണക്കുഴമ്പാലെ
പൂം കരം തീര്‍ത്തു തന്നു വിരിഞ്ചന്‍
ഇത് കാമന്‍ പോലും കാണാതുള്ളോരഴക്
ഈക്കരത്തില്‍ കല്‍വളയും കനകം
ചിപ്പിവള വെള്ളിവള സ്വര്‍ണ്ണവള
(പൊന്നും)