വൈശാഖയാമിനി വിരുന്നു വന്നു....വാസന്തസന്ധ്യകള്‍ നിറം ചൊരിഞ്ഞു....
വൈഖരിയില്‍ നാദഭൈരവിയില്‍ നാമൊന്നിച്ചു ചേര്‍ന്നു ലയിച്ചിരുന്നു...
വൈശാഖയാമിനി വിരുന്നു വന്നു....
മാസ്മരമോഹനനയനത്തിലെന്റെ മോഹസീമതന്‍ സായൂജ്യം കണ്ടൂ...
ആയിരം സങ്കല്‍പ്പതാരകള്‍ പൂക്കും ആരാമമായെന്റെ മാനസം വീണ്ടും...
വൈശാഖയാമിനി വിരുന്നു വന്നു....വാസന്തസന്ധ്യകള്‍ നിറം ചൊരിഞ്ഞു....
വൈഖരിയില്‍ നാദഭൈരവിയില്‍ നാമൊന്നിച്ചു ചേര്‍ന്നു ലയിച്ചിരുന്നു...
വൈശാഖയാമിനി വിരുന്നു വന്നു....
രാഗാര്‍ദ്രഭാവന ചിറകുകള്‍ നീര്‍ത്തി നാമതില്‍ വര്‍ണ്ണപ്പീലികളായി....
രാഗമായ് താളമായ് ലയമായ് മാറി....നീയെന്‍ മനസ്സിലെ കാവ്യമായ് മാറി...
വൈശാഖയാമിനി വിരുന്നു വന്നു....വാസന്തസന്ധ്യകള്‍ നിറം ചൊരിഞ്ഞു...
വൈഖരിയില്‍ നാദഭൈരവിയില്‍ നാമൊന്നിച്ചു ചേര്‍ന്നു ലയിച്ചിരുന്നു...
വൈശാഖയാമിനി വിരുന്നു വന്നു....