Vaisaakha paurnnamiyo

വൈശാഖ പൗർണ്ണമിയോ
Work
Year
Language

വൈശാഖ പൗര്‍ണ്ണമിയോ നിശയുടെ ചേങ്ങിലയോ (2)
ആരോ പാടും ശൃംഗാര പദമോ കോകില കൂജനമോ
വൈശാഖ പൗര്‍ണ്ണമിയോ നിശയുടെ ചേങ്ങിലയോ ♪♫

നൂറ്റൊന്നു വെറ്റിലയില്‍ നൂറു തേച്ചിരിയ്ക്കുന്നു മുകില്‍മറക്കുടയുള്ള മൂവന്തി ♪♫ (2)
അലതല്ലും പൂങ്കാറ്റില്‍ നടനം പഠിക്കുന്നു മനയ്ക്കലെ പറമ്പിലേ ചേമന്തി (2)
വൈശാഖ പൗര്‍ണ്ണമിയോ.............

വെള്ളോട്ടു വളയിട്ട വെള്ളില തളിരിന്മേല്‍ ഇളവെയില്‍ ചന്ദനം ചാര്‍ത്തുന്നു ♪♫ (2)
നിളയുടെ വിരിമാറില്‍ തരള തരംഗങ്ങള്‍ കസവണി മണിക്കച്ച ഞൊറിയുന്നു(2)
വൈശാഖ പൗര്‍ണ്ണമിയോ...............

vaiśākha paurṇṇamiyo niśayuḍĕ seṅṅilayo (2)
āro pāḍuṁ śṛṁgāra padamo kogila kūjanamo
vaiśākha paurṇṇamiyo niśayuḍĕ seṅṅilayo ♪♫

nūṭrŏnnu vĕṭrilayil nūṟu tecciriykkunnu mugilmaṟakkuḍayuḽḽa mūvandi ♪♫ (2)
aladalluṁ pūṅgāṭril naḍanaṁ paṭhikkunnu manaykkalĕ paṟambile semandi (2)
vaiśākha paurṇṇamiyo.............

vĕḽḽoṭṭu vaḽayiṭṭa vĕḽḽila taḽirinmel iḽavĕyil sandanaṁ sārttunnu ♪♫ (2)
niḽayuḍĕ virimāṟil taraḽa taraṁgaṅṅaḽ kasavaṇi maṇikkacca ñŏṟiyunnu(2)
vaiśākha paurṇṇamiyo...............